പള്ളുരുത്തി: കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഭാഗമായി തലകുത്തിനിന്ന് നിരാഹാരം അനുഷ്ഠിച്ചു.
വേദി രക്ഷാധികാരിയായ വി.ടി. സെബാസ്റ്റ്യനാണ് ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരങ്ങളുണ്ടായിട്ടും അതിനൊന്നും ശ്രമിക്കാതെ തീരദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.
ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് തുടർച്ചയായ 281-ാം ദിവസമാണ് സമരം തുടരുന്നത്.