മൂന്നാര്‍: പുതു തലമുറയ്ക്ക് പഠിക്കാനും സൂക്ഷിക്കാനുമായി ഒട്ടേറെ അപൂര്‍വ ചിത്രങ്ങള്‍ സമ്മാനിച്ച മൂന്നാറിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍ ഓര്‍മയുടെ ഫ്രെയിമിലേക്ക് മാഞ്ഞു.
മൂന്നാറിലെ ആദ്യ ഫോട്ടോ സ്റ്റുഡിയോ ആയ റോയല്‍ സ്റ്റുഡിയോയുടെ ഉടമയും അടുപ്പക്കാര്‍ നൈനാ എന്നു വിളിക്കുന്ന ഇരുദയസാമി രത്തിനം ആണ് കഴിഞ്ഞദിവസം വിട വാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോയമ്പത്തൂരില്‍ വച്ചായിരുന്നു അന്ത്യം.
പശ്ചിമ ഘട്ട മലനിരകളിലെ മനോഹരവും പച്ചപ്പ് നിറഞ്ഞതുമായ മൊട്ടക്കുന്നുകളില്‍ തേയില കൃഷി നട്ടുപിടിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ചപ്പോള്‍ തുടങ്ങിയ മൂന്നാറിന്റെ കുടിയേറ്റം മുതലുള്ള പല ചരിത്ര സംഭവങ്ങളും ഒപ്പിയെടുത്താണ് ഇരുദയസാമി രത്തിനം ഓര്‍മയായത്.
മൂന്നാറിലെ തേയിലകൃഷിയുടെ ആരംഭം, മൂന്നാര്‍ ടൗണ്‍ സ്ഥാപനം, 1924 ലെ വെള്ളപ്പൊക്കം, മൂന്നാറിലെ മോണോ റെയില്‍ നിര്‍മ്മാണം, ആലുവ – മൂന്നാര്‍ റോഡ് നിര്‍മ്മാണം,
ഇന്ത്യയുടെ സ്വാതന്ത്യദിനാഘോഷം തുടങ്ങി അപൂര്‍വമായ ഒട്ടേറെ ചിത്രങ്ങള്‍ മിഴിവോടെ ഭാവി തലമുറയ്ക്ക് കാണാന്‍ അവസരം ലഭിച്ചത് റോയല്‍ സ്റ്റുഡിയോയിലെ ഹെലിയാര് ലെന്‍സ് ഉള്ള ബാസാ 2 കാമറകളിലൂടെയായിരുന്നു.
ഇന്നും പല സ്ഥാപനങ്ങളിലും പുസ്തങ്ങളിലും ചരിത്രരേഖകളിലെല്ലാം ഉപയോഗിക്കുന്നത് റോയല്‍ സ്റ്റുഡിയോയുടെ കാലത്തിനതീതമായ ചിത്രങ്ങളാണ്