അമേരിക്കയിൽ ഭർത്താവ് മലയാളി നഴ്സിനെ കുത്തികൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. പതിനേഴ് തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു.
എന്നാല്‍ സംഭവത്തിന് പിന്നാലെ കൊലപാതകിയെ ന്യായീകരിക്കുന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മരിച്ച യുവതിയെ അപമാനിക്കുന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിെ ചിലരുടെ പ്രകടനം.
അമിത സ്്നേഹം കൊണ്ടാണ് കൊലയാളി കൃത്യം നടത്തിയതെന്നായിരുന്നു ചില “സോഷ്യൽ മീഡിയ മഹാന്മാരുടെ’ കണ്ടുപിടിത്തം. ഇത്തരത്തിലുള്ള ഒരു കേസാണ് റഷ്യയിൽ നിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇരയായിരിക്കുന്നത് റഷ്യയിലെ അറിയപ്പെടുന്ന കായികതാരമായ എലീന രുഖല്യാഡയാണ്. 2011ൽ മൗണ്ടൻ റണ്ണിംങ് വേൾഡ് ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവാണ് എലിന. എലിനയുടെ മുൻഭർത്താവാണ് കഥയിലെ വില്ലൻ.
എലിനയുടെ കായികമേഖലയിലെ നേട്ടങ്ങളിൽ യരോസ്ലാവ് ഫോക്കിന് നേരത്തെ മുതൽ താത്പര്യമുണ്ടായിരുന്നില്ല. മാത്രമല്ല എലിന മത്സരങ്ങളിൽ പങ്കെടുക്കുന്നത് തടയാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇതോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.
ഹോക്കിബാഗിൽ യുവതി!
തമ്മിൽ പിരിഞ്ഞെങ്കിലും ഫോക്കിൻ എലിനയെ വിടാതെ പിന്തുടർന്നു. അത് സ്നേഹം കൊണ്ടാണെന്നാണ് ഫോക്കിന്റെ വാദം. കഴിഞ്ഞ വർഷം ജൂലൈയിൽ ഫോക്കിൻ എലിനയുടെ ഫ്ലാറ്റിൽ കടന്നു. തന്റെ സ്നേഹം തുറന്നുപറയാനാണ് ഫോക്കിൻ എത്തിയതത്രേ.
ഫ്ലാറ്റിൽ അതിനുപറ്റിയ അന്തരീക്ഷമല്ലെന്ന് തോന്നിയിട്ടായിരിക്കും ഫോക്കിൻ എലിനയുടെ വായിൽ ടേപ്പ് ഒട്ടിച്ച് ഹോക്കി ബാഗിൽ പായ്ക്ക് ചെയ്തു. എലിനയുള്ള വലിയ ബാഗുമായി അയാൾ അടുത്തുള്ള കാട്ടിലേക്കാണ് പോയത്.
കാട്ടിലെത്തി എലിനയെ ബാഗിൽ നിന്ന് മോചിപ്പിച്ചു. പിന്നാലെ പൂക്കൾകൊണ്ടുള്ള ഒരു ബൊക്കയും നൽകി തന്റെ സ്നേഹം അവതരിപ്പിച്ചു. പക്ഷെ ആ പ്രണയ നിമിഷത്തിന് അധികം ആയുസില്ലായിരുന്നു.
എലിനയെ കാണാനില്ലെന്ന പരാതി ലഭിച്ച പോലീസ് കൃത്യമായി ഫോക്കിനെ പിന്നാലെയുണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഫോക്കിന്റെ പോലീസ് കൈയോടെ പിടികൂടി. ഇപ്പോൾ എട്ടുവർഷത്തെ തടവു ശിക്ഷ അനുഭവിക്കുകയാണ് പ്രതി.
അന്നത്തെ അനുഭവങ്ങൾ എലിന ഇപ്പോൾ ഒരു റഷ്യൻ പത്രത്തിന് നൽകിയ അനുഭവത്തിൽ തുറന്നു പറയുകയാണ്. ജീവനോടെ രക്ഷപ്പെടാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് എലിന പറയുന്നത്. “”ആ ബാഗിൽ കിടക്കുന്പോൾ ജീവിതം അവസാനിച്ചെന്നാണ് കരുതിയത്. വായിലൊട്ടിച്ചിരുന്ന ടേപ്പ് മാറ്റൻ ശ്രമിച്ചങ്കിലും നടന്നില്ല.
സംഭവം നടക്കുന്നതിന് ഏതാനം മാസം മുന്‍പ് ഫോക്കിൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഫോക്കിൻ ജയിൽ മോചിതനാവുന്നതോടെ തന്റെ ജീവിതത്തിന് വീണ്ടും ഭീഷണിയാവും. താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ്”- എലിന പറഞ്ഞു.