പെരുമ്പാവൂർ കുറുപ്പംപടിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി ;പോലീസ് അന്വേഷണം ആരംഭിച്ചു


പെ​രു​മ്പാ​വൂ​ർ: ഒ​റീ​സാ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഭാ​ര്യ​യെ വെട്ടി ക്കൊലപ്പെടുത്തിയ ശേ​ഷം തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ നൂ​ലേ​ലി

പ​ള്ളിപ്പടി​ക്ക് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഒ​റീ​സ സ്വ​ദേ​ശി വി​ഷ്ണു കാ​ര​ത് പ്ര​താ​ൻ (26) ആ​ണ് ഭാ​ര്യ സി​ൽ​ക്കാ​ന പ്ര​താ​ൻ (23) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

പ്ലൈ​വു​ഡ് തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​വ​ർ എന്നും രാ​വി​ലെ സ​മീ​പ​ത്തെ ടാ​പ്പി​ൽ വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി എത്തുമായിരുന്നു. ഇന്ന് രാവി ലെ ഇവർ വെള്ളമെടുക്കാൻ എത്താതിരുന്നതിനെ തുടർന്നു സ​മീ​പ​ത്തെ മു​റി​യി​ൽ താ​മ​സി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി ചെ​ന്ന് നോ​ക്കി​യ​പ്പോഴാണ് വി​ഷ്ണുവിനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

തുടർന്ന് ഇ​ക്കാ​ര്യം കെട്ടിട ഉ​ട​മ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​റി​യി​ൽ ഭാ​ര്യ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഒ​രു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ജോ​ലി​ക്കാ​യി ഇ​വി​ടെ​യെ​ത്തി​യ​ത്. കൂ​ടു​ത​ൽ വി​വ​രം അ​റി​വാ​യി​ട്ടി​ല്ല. കു​റു​പ്പം​പ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച് വ​രു​ന്നു.

Related posts

Leave a Comment