കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഠേയുടെ പാട്ട് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോകളിലൊന്ന് വ്യാജമെന്ന് കണ്ടെത്തല്‍.
സൈനിക പരിപാടിയില്‍ ഉദ്യോഗസ്ഥന് ഒരു ഹിന്ദി പാടുന്ന വിഡിയോ ആണ് ദീപക് സാഠെയുടേതായി പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആ വിഡിയോയിലുള്ളത് നാവിക സേനയുടെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ ഗിരീഷ് ലൂത്രയാണ്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഷൂട്ട് ചെയ്തതാണ് വിഡിയോ
യഥാര്‍ഥ വിഡിയോയുടെ ആരംഭത്തില്‍ വൈസ് അഡ്മിറല്‍ ഗിരീഷ് ലൂത്രയുടെ പേര് അനൗണ്‍സ് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ഭാഗം ഒഴിവാക്കിയാണ് വിഡിയോ പ്രചരിക്കുന്നത്.
എന്തായാലും ഈ വീഡിയോ ഇതിനോടകം വന്‍തരംഗമായിക്കഴിഞ്ഞു. ഗായകന് സാഠെ അല്ലെന്നറിഞ്ഞിട്ടും നിരവധി ആളുകളാണ് ഇപ്പോഴും വീഡിയോ ഷെയര്‍ ചെയ്യുന്നത്.