ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈ (56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു മരണം.
കേസിൽ സിബി സിഐഡിയും സിബിഐയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലായതിനു പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 24നാണ് പോള്‍ദുരൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാൽ ശരിയായ ചികിത്സ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഹൃദ്രോഗ-പ്രമേഹരോഗ ബാധിതനായിരുന്ന പോള്‍ദുരൈയുടെ നില ശനിയാഴ്ചയോടെയാണ് വഷളായത്.