കാട്ടാക്കട : ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കിൽ നിന്ന് വയോധികന്റെ മൃതദേഹം കണ്ടെത്തി. കള്ളിക്കാട് തേവൻകോട്ടെ വിജയൻ ലതിക ദമ്പതികളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നാണ് ഇന്നലെ കോഴിക്കോട് സ്വദേശി എന്നു കരുതുന്ന ജോസിന്റെ (50 ) മൃതദേഹം കണ്ടെത്തിയത്.
പുരയിടത്തിന്റെ ഉടമ വിജയൻ തനിച്ചാണ് കഴിയുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ അടുത്തകാലത്ത് പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ ജോസിനെ ( വിജയൻ നൽകുന്ന പേര്) പരിചയപ്പെടുകയും ഇവർ ഇവിടെ ഒത്തു കൂടുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ ഇയാളെ ഇവിടെ കണ്ടിരുന്നു. പിന്നെ കാണാതാവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൂവച്ചൽ പഞ്ചായത്ത് അംഗത്തെയും കാട്ടാക്കട പോലീസിനെയും വിജയൻ വിളിച്ചു വരുത്തി.
മരിച്ചയാളെ കുറിച്ചു നാട്ടുകാർക്ക് ഒരറിവും ഇല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഹസർ തയാറാക്കിമെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.