കൊച്ചി: ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയായിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ സ്വര്‍ണം ഗ്രാമിന് 5200 രൂപയും പവന് 41600 രൂപയുമായി. കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ച് പവന് വില 42000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്് വില.
എന്നാല്‍ ശനിയാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഇതിന് ശേഷമാണ് ഇന്ന് പവന് 400 രൂപയുടെ കുറവുണ്ടായിട്ടുള്ളത്.