ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 60,963 കോവിഡ് രോഗികൾ. 834 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 23,29,639 ആയി. മരണ സംഖ്യ 46,091 ആയി ഉയർന്നു. 6,43,948 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 16,39,600 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. 11,088 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് ബാധിച്ചത്. 256 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 5,35,601 ആയി.
തമിഴ്നാട്, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത്.