വേണ്ടാതെ കളഞ്ഞതാര്? മൂന്ന് ജില്ലകളിലെ പ്രസവ വിവരങ്ങൾ തേടി പിടിച്ചു; കു​ഞ്ഞു​ങ്ങ​ൾ ഒ​പ്പ​മി​ല്ലാ​ത്ത​വ​രെ​ കണ്ടെത്താനുള്ള ശ്രമത്തിൽ വൈക്കം പോലീസ്


വൈ​ക്കം: ചെ​ന്പി​ലെ കാ​യ​ലോ​ര​ത്ത് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​മീ​പ കാ​ല​ത്ത് ജനിച്ച കു​ഞ്ഞു​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു.

കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​മാ​ണ് കു​ട്ടി​ക​ളു​ണ്ടാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ഞ്ഞി​നു 10 ദി​വ​സം മാ​ത്ര​മേ പ്രാ​യ​മു​ള്ളൂവെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് ശേ​ഖ​രി​ച്ച ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ഞ്ഞു​ങ്ങ​ൾ ഒ​പ്പ​മി​ല്ലാ​ത്ത​വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ആ​ശാ പ്ര​വ​ർ​ത്ത​ക​രോ​ട് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നും മൃ​ത​ദേ​ഹം ഒ​ഴു​കി​യെ​ത്തി​യ​തെ​ന്ന നി​ഗ​മ​ന​വും പോ​ലീ​സി​നു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ല ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ൽ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ന്ന​തി​നാ​യി ആ​ന്ത​രി​ക അ​വ​യ​വ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് പ​രി​ശോ​ധ​ന ഫ​ലം വൈ​കു​ന്ന​ത്. വൈ​ക്കം എ​സ്എ​ച്ച്ഒ എ​സ്. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment