ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 63,489 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 944 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 25,89,682 ആയി. മരണ സംഖ്യ 49,980 ആയി ഉയര്‍ന്നു. 6,77,444 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 18,62,258 രോഗമുക്തി നേടി.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാമത് നില്‍ക്കുന്നത്. ശനിയാഴ്ച 12,000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് കേസുകള്‍ 5.8 ലക്ഷം കടന്നു.
തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.16 കോടിയിലേക്ക്
ന്യൂഡൽഹി: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 2.16 കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തോളം കോവിഡ് കേസുകളാണ് ലോകത്താകെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,15,92,555 ആയി.
മരണസംഖ്യയും ദിനംപ്രതി വർധിക്കുകയാണ്. ലോകത്താകെ മരിച്ചവരുടെ എണ്ണം 7,67,956 ആയി. ശനിയാഴ്ച മാത്രം 5,140 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ 65.09,896 രോഗികളാണ് വിവിധ രാജ്യങ്ങളിലായുള്ളത്. ഇതിൽ 64,441 പേരും ഗുരുതരാവസ്ഥയിലാണ്. ഇതുവരെ ലോകത്താകെ 1,43,14,703 പേർ രോഗത്തിൽ നിന്ന് പൂർണ മുക്തരായി.
അമേരിക്കയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 55 ലക്ഷം പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നുവരെ 5,529,750 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുതായി 53,484 പേർക്കാണ് രോഗം കണ്ടെത്തിയത്. 1,071 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ബ്രസീൽ ആണ് കോവിഡ് മോശമായി ബാധിച്ച രണ്ടാമത്തെ രാജ്യം. ബ്രസീലിൽ 38,937 പുതിയ കേസുകളാണുള്ളത്. 726 മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ബ്രസീലിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,317,832 ആയി.