മറക്കാൻ പാടുള്ളതല്ലായിരുന്നു; തൊ​ഴി​ലി​നെ കു​റി​ച്ച് മോ​ദി എ​ന്തേ പ​റ​ഞ്ഞി​ല്ല?; ചെ​ങ്കോ​ട്ട പ്ര​സം​ഗ​ത്തി​നെ​തി​രേ ശി​വ​സേ​ന

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു സൃ​ഷ്ടി​ച്ച ജോ​ലി​ക​ളെ കു​റി​ച്ചും സമ്പദ്‌വ്യ​വ​സ്ഥ പു​ന​രു​ദ്ധ​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​കു​റി​ച്ചും സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ൽ പ​റ​യാ​ത്ത​തി​നെ​തി​രേ​യാ​ണു വി​മ​ർ​ശ​നം.

ഇ​തു​വ​രെ 14 കോ​ടി ആ​ളു​ക​ൾ​ക്കാ​ണു രാ​ജ്യ​ത്തു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ഭാ​വി​യി​ൽ ഈ ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്നു​ണ്ട്.

പ​ക്ഷേ, പു​റ​ത്തി​റ​ങ്ങി​യി​ട്ട് അ​വ​ർ എ​ന്തു ചെ​യ്യാ​നാ​ണ്. ജോ​ലി, വ്യ​വ​സാ​യ​ങ്ങ​ൾ, തൊ​ഴി​ൽ മേ​ഖ​ല എ​ന്നി​വ​യെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ഇ​തേ​ക്കു​റി​ച്ചു സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു- ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാം​ന​യി​ൽ എ​ഴു​തി​യ മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​ൻ സൈ​ന്യ​വും വ്യോ​മ​സേ​ന​യു​മു​ണ്ട്. എ​ന്നാ​ൽ രാ​ജ്യ​ത്തെ ദാ​രിദ്രത്തോ​ടും തൊ​ഴി​ലി​ല്ലാ​യ്മ​യോ​ടും ആ​രാ​ണു പോ​രാ​ടു​ക​യെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ ചോ​ദി​ക്കു​ന്നു.

Related posts

Leave a Comment