മാത്യു കിണറ്റിലും, അൻസാരി ഉടുമുണ്ടിലും; ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​സ്റ്റ​ഡി മ​ര​ണം; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും; ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് വീണ്ടും ചർച്ചയാവുന്നു

തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ അ​ന്വേ​ഷ​ണം എ​ൽ​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ ആ​ണ് ക​രി​മ​ഠം കോ​ള​നി സ്വ​ദേ​ശി​യാ​യ അ​ൻ​സാ​രി(39)​യെ ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ കോ​വി​ഡ് ഡി​റ്റെ​ക്ഷ​ൻ സെ​ന്‍റ​റി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശു​ചി മു​റി​യി​ൽ ക​യ​റി​യ അ​ൻ​സാ​രി ക​ത​ക് തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വാ​തി​ൽ ത​ക​ർ​ത്ത​പ്പോ​ൾ അ​ൻ​സാ​രി തൂ​ങ്ങി നി​ല്ക്കു​ന്ന​ത് ക​ണ്ട​താ​യാ​ണ് പോ​ലി​സ് പ​റ​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നാ​ണ് കി​ഴ​ക്കേ​ക്കോ​ട്ട​യ്ക്കു സ​മീ​പം വ​ച്ച് ഒ​രാ​ളി​ന്‍റെ മൊ​ബൈ​ൽ ത​ട്ടി​യെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് അ​ൻ​സാ​രി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ ങ്കി​ലും ഇ​ക്കാ​ര്യം സ്റ്റേ​ഷ​ൻ റ​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യോ എ​ഫ്.​ഐ.​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

മൊ​ബൈ​ൽ ഫോ​ൺ ഉ​ട​മ​യോ​ടു സ്റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ൽ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​യാ​ൾ ഇ​തു​വ​രെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​യി​ല്ല. ‌ഇ​ന്ന​ലെ രാ​ത്രി​യും അ​യാ​ൾ എ​ത്താ​ത്തു​കൊ​ണ്ടാ​ണ് ജ​ന​റ​ൽ ഡ​യ​റി​യി​ൽ വി​വ​രം രേ​ഖ​പ്പെ​ടു​ത്താ​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

അ​ൻ​സാ​രി മു​ൻ​പും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഉ​ദ​യ​കു​മാ​റി​നെ ഉ​രു​ട്ടി​ക്കൊ​ന്ന കേ​സി​ലൂ​ടെ കു​പ്ര​സി​ദ്ധി നേ​ടി​യ സ്റ്റേ​ഷ​നാ​ണ് ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ.

ഇ​വി​ടെത്തന്നെ വീ​ണ്ടു​മൊ​രു ക​സ്റ്റ​ഡി മ​ര​ണ​മു​ണ്ടാ​കു​ന്പോ​ൾ ​അ​തു കൂ​ടു​ത​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്. അ​തേ​സ​മ​യം, അ​ൻ​സാ​രി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ന്പോ​ൾ മ​ർ​ദി​ച്ചി​രു​ന്നോ​യെ​ന്ന​തു സം​ബ​ന്ധി​ച്ചും പോ​ലീ​സ് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment