മണിമല: സിനിമാ സ്റ്റെലിൽ കാർ തടഞ്ഞു നിർത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതിയുടെ കൂട്ടാളികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. കഴിഞ്ഞ ആറിനു പുലർച്ചെ കൊടുങ്ങൂർ-മണിമല റോഡിൽ മണിമലയ്ക്കു സമീപമാണ് സംഭവം.
ചാമംപതാലിലുള്ള കോഴിഫാമിലെ ജീവനക്കാരായ വലിയകാവിൽ പൂച്ചെടിയിൽ ജെഫിൻ പി. ജെയിംസ് (24), വലിയകാവ് കുപ്പയ്ക്കൽ റോണി മാത്യു (23) എന്നിവരെ കാർ തടഞ്ഞു നിർത്തി മർദിച്ചു ഭീഷണപ്പെടുത്തിയശേഷം ഇവരുടെ പക്കലുണ്ടായിരുന്ന കളക്ഷൻ തുകയായ അഞ്ചു ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തത്.
സംഭവത്തിൽ കേസിലെ പ്രധാന പ്രതി കറുകച്ചാൽ ഏഴുംകാല തുരുത്തിക്കാട്ടിൽ അലക്സ് ജോസഫി (31 )നെ മണിമല പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അല്കസാണ് പണം തട്ടിയെടുക്കാനുള്ള പദ്ധതി തയാറാക്കിയതെന്നാണ് പോലീസ് പറയുന്നത്. പണം തട്ടിയെടുത്തശേഷം സംഘത്തിലുണ്ടായിരുന്നവർ പല സ്ഥലങ്ങളിലേക്കു മുങ്ങിയിരിക്കുകയാണെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
സംഘാംഗങ്ങളുടെ മൊബൈൽ നന്പർ കേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അകല്സിന്റെ മൊബൈൽ നന്പർ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിൽപ്പെട്ടവരുടെ നന്പറുകൾ പോലീസിനു ലഭിച്ചത്.
അറസ്റ്റു ചെയ്ത അലക്സിനെ പാലായിലുള്ള ക്വറന്ൈറൻ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. കേസിൽ കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.