കോട്ടയം: കണ്ടെയ്ൻമെന്റ് സോണുകളിലെ റോഡുകൾ അടയ്ക്കുന്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. അതിരന്പുഴ പഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായതോടെ ഏറ്റുമാനൂരിൽ നിന്നും അതിരന്പുഴയ്ക്കുള്ള റോഡ് അടച്ചിരുന്നു.
ഇതു കഴിഞ്ഞ ദിവസം തുറന്നു നല്കുകയും ചെയ്തിരുന്നു. എറണാകുളം ഭാഗത്തേക്കു പോകുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള ഇതിലെ പോവുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നു രാവിലെ മുതൽ വീണ്ടും റോഡ് അടച്ചതോടെ ഇതറിയാതെ എത്തിയ സ്വകാര്യ ബസുകൾ ഏറ്റുമാനൂർ നിന്നും തിരിഞ്ഞു അതിരന്പുഴ റോഡിൽ പ്രവേശിക്കുകയും ചെയ്തു.
അല്പ ദൂരം പിന്നിട്ടപ്പോഴാണ് റോഡ് അടച്ചിരിക്കുകയാണെന്നു കണ്ടത്. ഇതോടെ തിരികെ എംസി റോഡ് വഴി പോകേണ്ട സാഹചര്യമുണ്ടായി.
ഏറ്റുമാനൂർ നഗരത്തിൽ നിന്നും അതിരന്പുഴ റോഡിലേക്കു തിരിയുന്ന സ്ഥലത്ത് തന്നെ റോഡ് അടച്ചിരിക്കുകയാണെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.