തൊടുപുഴ: വെണ്ണിയാനി ഭാഗത്തു നിന്നു 70 ലിറ്റർ വാറ്റുചാരായവും 400 ലിറ്റർ വാഷും പിടികൂടി. സംഭവത്തിൽ വീട്ടുടമസ്ഥനായ കാള കുടുങ്കൽ വീട്ടിൽ രാജേന്ദ്രൻ മകൻ സത്യരാജിന്റെ പേരിൽ കേസെടുത്തു.
ഗ്യാസ് കുറ്റി, സ്റ്റൗ, 500 ലിറ്ററിന്റെ ടാങ്ക്, പാത്രങ്ങൾ എന്നിവയും കണ്ടെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈ വിനോടനുബന്ധിച്ചാണ് റെയ്ഡ് നടത്തിയത്.
ഇടുക്കി എക്സൈസ് ജില്ലാ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എക്സൈസ് ഇൻസ്പെക്ടർ ശ്രീ.സുനിൽ ആന്റോ പ്രിവൻ്റീവ് ഓഫീസർ സാവിച്ചൻ മാത്യു.
സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, ദിലീപ്, സുമേഷ്, സിന്ധു. എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.