കൊച്ചി: സർക്കാരിലെ ഉന്നതർക്ക് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കേസിൽ ഉദ്യോഗസ്ഥർക്കുള്ള പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ജാമ്യാപേക്ഷയിലെ വാദത്തിനിടെ ഇഡി കോടതിയിൽ അറിയിച്ചു.
അതേസമയം, യുഎഇയിൽ പോയത് അച്ഛനെ കാണാനാണെന്ന് സ്വപ്ന കോടതിയിൽ അറിയിച്ചു. സ്വർണം കടത്തിയതിന് തനിക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതിക്കായി ശിവശങ്കറിനെ കാണാൻ കരാറുകാരനോട് ആവശ്യപ്പെട്ടത് യുഎഇ കോൺസുലേറ്റ് ആണെന്നും സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന് കരാറുകാരന് കോണ്‍സല്‍ ജനറലിന് പണം നല്‍കിയെന്ന് സ്വപ്ന കോടതിയില്‍ അറിയിച്ചു. ഈ പണമാണ് കോണ്‍സല്‍ ജനറല്‍ തനിക്ക് നല്‍കിയത്. ഈ പണമാണ് ലോക്കറില്‍ നിന്നും കണ്ടെടുത്തതെന്നും അവർ കോടതിയിൽ വ്യക്തമാക്കി.