കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകട രക്ഷാപ്രവർത്തകരിൽ 14 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 300 ലേറെ പേരാണ് രക്ഷാപ്രവർത്തനം നടത്തിയതിന്റെ പേരിൽ വീടുകളിലും ലോഡ്ജുകളിലും സ്കൂളുകളിലുമായി ക്വാറന്റൈനിലുളളത്.
അപകടത്തിൽ രക്ഷാപ്രവർത്തകരായി പങ്കെടുത്തവരോട് ആരോഗ്യ വകുപ്പ് തൊട്ടടുത്ത ദിവസം തന്നെ ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരുന്നു.
കഴിഞ്ഞ 13 മുതൽ രക്ഷാപ്രവർത്തകർക്കും എയർപ്പോർ ജീവനക്കാർക്കും ടാക്സി തൊഴിലാളികൾക്കും അവരുമായി സന്പർക്കം പുലർത്തിയവർക്കുമായി അഞ്ച് കേന്ദ്രങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്.
കോവിഡ് വ്യാപനത്തെത്തുടർന്ന് കൊണ്ടോട്ടി നഗരസഭ കണ്ടെയ്ൻമെന്റ് സോണായിരിക്കെയാണ് കരിപ്പൂരിൽ വിമാന അപകടമുണ്ടാകുന്നത്. ഇതോടെ പ്രദേശവാസികൾ എല്ലാം മറന്ന് രക്ഷാപ്രവർത്തനിറങ്ങിയത്.
ഇവരുടെ ഇടപെടലാണ് വിമാന അപകടത്തിൽ കൂടുതൽ പേർ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. എന്നാൽ ക്വാറന്റൈനിൽ കഴിയുന്നവരിലെ പരിശോധനയിൽ കൂടുതൽ പേർക്കും നെഗറ്റീവ് ഫലം വന്നതും ആശ്വാസമായി.പരിശോധനകൾ ഇന്നും തുടരുന്നുണ്ട്.