കൊച്ചി: കേരളത്തെ ഞെട്ടിച്ച സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. സ്വപ്ന സുരേഷും സംഘവും നടത്തിയ അതിസാമർഥ്യമാണു സ്വർണക്കടത്തിൽ പിടിക്കപ്പെടാൻ ഇടയാക്കിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ഇടപാടുകാരെ വിശ്വസിപ്പിക്കാൻ ഗൾഫിൽവച്ചു പകർത്തിയ ചില വീഡിയോകളാണ് ഇവരുടെ അറസ്റ്റിലേക്കു വഴിവച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന.
നാട്ടില്‍നിന്നു ഫണ്ടു കണ്ടെത്താന്‍ സ്വപ്ന സുരേഷും സംഘവും ഗള്‍ഫില്‍ സ്വര്‍ണം പായ്ക്ക് ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചു കേരളത്തിലുള്ള ചിലർക്കു മൊബൈലില്‍ അയച്ചു കൊടുത്തിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് തുടങ്ങുന്നതിന് ഏതാനും മാസംമുമ്പാണു പ്രതികള്‍ വീഡിയോ ചിത്രീകരിച്ചതെന്നാണു കരുതപ്പെടുന്നത്.
നിക്ഷേപകര്‍ക്കു പൂര്‍ണ വിശ്വാസം ഉണ്ടാകാനാണ് ഇത്തരത്തില്‍ നീക്കം നടത്തിയത്. ഈ പായ്ക്കറ്റ് പിന്നീട് സുരക്ഷിതമായി നയതന്ത്ര ചാനലിലൂടെ പുറത്തുകൊണ്ടുവരുന്ന ദൃശ്യങ്ങളും ചിത്രീകരിച്ചു.
സ്വർണക്കടത്തിൽ പണം നിക്ഷേപിക്കാൻ സന്നദ്ധരായവർക്കു പിടിക്കപ്പെടില്ലെന്ന സന്ദേശം നൽകാനാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ പിന്നീടു പലര്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണമാണു അന്വേഷണ സംഘം നടത്തുന്നത്.
ഗള്‍ഫില്‍നിന്നു വീഡിയോ ചിത്രീകരിച്ചത് ആരെന്നു കണ്ടെത്താന്‍ അന്വേഷണ സംഘം നീക്കം തുടങ്ങിയതായാണു വിവരം. ഇതിനു വിമാനത്താവളത്തിലെ അടക്കം ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
സ്വപ്നയുടെയും സംഘത്തിന്റെയും നീക്കങ്ങളെല്ലാം കൃത്യമായി അറിയാവുന്നൊരു ശത്രു ഇവർക്ക് ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. വീഡിയോ കിട്ടിയ ഇൗ വ്യക്തി തന്നെയാകും സ്വപ്നയെ കുടുക്കുന്നതിനു ചരടുവലിച്ചതെന്നും ഉദ്യോഗസ്ഥർ കരുതുന്നു.
സ്വപ്നയെ കുടുക്കാൻ ശ്രമിച്ച വ്യക്തിയെ കണ്ടെത്താൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്. ഇയാളിൽനിന്നു വിലപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നാണ്് പ്രതീക്ഷ.
സ്വര്‍ണക്കടത്തിനു പിന്നിലെ ബെനാമി, ഹവാല ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നാണു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചത്.
2019 ജൂണിലാണ് പ്രതികള്‍ സ്വര്‍ണക്കടത്തു തുടങ്ങിയതെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. രണ്ടു തവണ ട്രയല്‍ നടത്തിയ ശേഷമാണ് ആദ്യ കടത്തു നടത്തിയത്. 20 തവണ ദുബായില്‍നിന്നു സ്വര്‍ണം കടത്തിയപ്പോള്‍ ഒരു തവണ അബുദാബിയില്നിന്നാണു സ്വര്‍ണക്കടത്തു നടത്തി.
പ്രതികള്‍ 164 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നെന്നാണു കസ്റ്റംസ് കണക്കാക്കുന്നത്. അതേസമയം, സ്വപ്ന സുരേഷിനെതിനെ രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുകയാണ്.