അടൂര്‍: യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മദ്യം നല്‍കിയശേഷം മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഇളമ്പള്ളില്‍ കടുവിനാല്‍ ബിജു വര്‍ഗീസിന്റെ പരാതിയിലാണ് അറസ്റ്റ്.
കൊടുമണ്‍ ചക്കാലമുക്ക് ഇലവിനാല്‍ ബിപിന്‍ ബാബു(27), കളരിയില്‍ രഞ്ജിത്ത് (26), ഏനാദിമംഗലം കുന്നിട ഉഷാഭവനത്തില്‍ ഉമേഷ് കൃഷ്ണന് (31) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ 13നു രാത്രി 7.30ഓടെയാണ് സംഭവം. അടൂര്‍ നഗരത്തിലെ ബാറില്‍ നിന്ന് മദ്യം വാങ്ങാനെത്തിയതാണ് യുവാവ്. ബാര്‍ അടച്ചതിനേ തുടര്‍ന്ന് മദ്യം ലഭിക്കാതെ വന്നപ്പോള്‍ മടങ്ങാനൊരുങ്ങിയ ബിജു വര്‍ഗീസിനെ സംഘം പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി ആദ്യം മദ്യം നല്കി.
ശേഷം ഒരു രാത്രി മുഴുവന്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് മര്‍ദിക്കുകയും പണവും സ്വര്‍ണവും അപഹരിച്ചശേഷം പിറ്റേന്ന് പുലര്‍ച്ചെ ടൗണില്‍ ഇറക്കിവിട്ടുവെന്ന പരാതിയിലാണ ്കേസ്.
കൈവശമുണ്ടായിരുന്ന 2800 രൂപയും സ്വര്‍ണ മോതിരവും അപഹരിച്ചശേഷം ബിജു പരാതി നല്‍കിയെങ്കിലും പോലീസിന് ആദ്യം വിശ്വാസ്യത തോന്നിയില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടത്.