നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. സുശാന്തിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഈ അവസരത്തില്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബോര്‍ത്തി.സുശാന്തിന്റെ സഹോദരി പ്രിയങ്ക രാജ്പുത്ത് തന്നെ ലൈംഗികമായി കീ്‌ഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നാണ് റിയ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സുശാന്തും താനും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ വച്ചാണ് സംഭവം നടന്നതെന്നും റിയ പറയുന്നു. അന്നേ ദിവസം തങ്ങളെല്ലാവരും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നും മദ്യലഹരിയില്‍ സുശാന്തിന്റെ സഹോദരി പാര്‍ട്ടിയില്‍ പങ്കെടുത്ത പുരുഷന്മാരോടും സ്ത്രീകളോടും വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും റിയ പറയുന്നു. ഇതു കണ്ടതോടെ അവരെ വീട്ടില്‍ തിരിച്ചയക്കാന്‍ താന്‍ തന്നെ മുന്‍കൈ എടുത്തുവെന്ന് റിയ പറയുന്നു. വീട്ടിലേക്ക് വരുന്ന വഴിയിലും സുശാന്തും പ്രിയങ്കയും മദ്യം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
രാവിലെ ഷൂട്ട് ഉള്ളതിനാല്‍ വീട്ടിലെത്തി നേരത്തെ തന്നെ താന്‍ ഉറങ്ങാന്‍ പോയെന്നും റിയ പറയുന്നു. മുറിയില്‍ കിടക്കുമ്പോള്‍ ഉറക്കത്തിനിടെ പ്രിയങ്ക തന്റെയൊപ്പം കിടക്കുന്നതായി അറിഞ്ഞെന്നും ആ സമയം അവര്‍ തന്നോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നും റിയ ആരോപിക്കുന്നു.
ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായ ഇത്തരം ഒരു പെരുമാറ്റത്തിന്റെ ഞെട്ടലില്‍ ഉടന്‍ തന്നെ അവരോട് മുറിയില്‍ നിന്ന് പുറത്തു പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു, ഉടന്‍ തന്നെ മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തുവെന്നും റിയ പറയുന്നു.
പിന്നീട് ഇക്കാര്യം സുശാന്തിനോട് പറഞ്ഞു. ഇത് സഹോദരനും സഹോദരിയും തമ്മില്‍ വഴക്കിനിടയാക്കിയെന്നും അവര്‍ വീടുവിട്ടു പോയെന്നുമാണ് റിയ പറയുന്നത്. ഇതോടെയാണ് കുടുംബവുമായി പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ റിയയുടെ ആരോപണങ്ങള്‍ സുശാന്തിന്റെ കുടുംബം തള്ളി. റിയാ ചക്രവര്‍ത്തിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സുശാന്തിന് മനസ്താപം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് സഹോദരിമാരെ വിളിച്ച് ക്ഷമാപണം നടത്തിയിരുന്നുവെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നു.
സുശാന്തിന്റെ കാമുകിയായിരുന്ന റിയക്കെതിരെ താരത്തിന്റെ കുടുംബം തന്നെയാണ് ബീഹാര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിശ്വാസ വഞ്ചന, പണത്തട്ടിപ്പ് തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചിരുന്നത്. സുശാന്തിന്റെ മരണത്തില്‍ റിയയ്ക്കും പങ്കുണ്ടെന്നും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നുമായിരുന്നു ആവശ്യം.
പണം വെളുപ്പിക്കല്‍ അടക്കമുള്ള വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റെ ്അന്വേഷണവും റിയ നേരിടുന്നുണ്ട്. ഇതിനിടെയാണ് സുശാന്തിന്റെ കുടുംബത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് റിയ തിരിച്ചടിച്ചിരിക്കുന്നത്.