കല്ലറ(തിരുവനന്തപുരം): കല്ലറ നിറമൺകടവിൽ രണ്ടര വയസുളള കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ.
കല്ലറ നിറമൺകടവ് കടുവാക്കുഴിക്കര തടത്തിരികത്ത് വീട്ടിൽ അഭിരാമി (22), വാമനപുരം മിതൃമ്മല തടത്തരികത്ത് വീട്ടിൽ അമൽ (23) എന്നിവര്‍ ആണ് വെഞ്ഞാറമൂട് പോലീസിന്റെ വലയിലായത്.
കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഭിരാമിയെയും കാമുകന് അമലിനെയും പോലീസ് പിടികൂടിയത്. മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വെഞ്ഞാറമൂട് സി ഐ വി. കെ.വിജയരാഘവന്റെ നേതൃത്വത്തിൽ എസ്ഐ എസ്. കുമാർ , സി പി ഒ സഫീജ എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.