കായംകുളം : സി പി എം പ്രവർത്തകൻ സിയാദിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്ത കോണ്‍ഗ്രസ്നേതാവും കായംകുളം നഗരസഭ ഏഴാം വാർഡിലെ കൗണ്‍സിലറുമായ കാവിൽ നിസാമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
പരിക്കേറ്റ മുജീബിനെ വീട്ടിൽ കാറിൽ എത്തിച്ചത് കൗണ്‍സിലറായ നിസാമാണെന്ന മൊഴിയെ തുടർന്നാണ് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത് .
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിസാം ഇത് സംബന്ധമായ നിർണ്ണായക മൊഴി നൽകിയതോടെയാണ്പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതക കൃത്യം നിർവഹിച്ച വിവരം മുഖ്യ പ്രതിയായ വെറ്റ മുജീബ് പങ്കുവെച്ചിട്ടും ഇക്കാര്യംപോലീസിനെ അറിയിക്കാതെ മറച്ചുവെച്ചു എന്നും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ്
കൗണ്‍സിലർ കാവിൽ നിസാമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കാവിൽ നിസാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കായംകുളം സി ഐ മുഹമ്മദ് ഷാഫി പറഞ്ഞു.
കേസിൽ കായംകുളം എരുവ സ്വദേശിയായ വിക്ടോബ ഫൈസൽ എന്നയാളും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.കൂടാതെ കേസിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർക്കുവേണ്ടിയും പോലീസ് അന്വേഷണം ഉൗർജിതമാക്കി.ൽ