പാലാ: കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. എം എ സി റ്റി ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകർത്തത്.
ഇന്ന് രാവിലെയാണ് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. അഡി. ജില്ലാ ജഡ്ജിയുടെ വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർത്തിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോടതി വളപ്പിലെ വാഹനങ്ങൾ അടിച്ചു തകർത്തതിൽ പാലാ ബാർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.
കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസഫ് കണ്ടത്തിൽ, സെക്രട്ടറി അഡ്വ.റോഹൻ ജോർജ്, എക്സിക്യൂട്ടിവ് കമ്മിറ്റി മെന്പർ അഡ്വ.ആർ മനോജ് എന്നിവർ ആവശ്യപ്പെട്ടു.