തീ​ര​ക്ക​ട​ലി​ൽ ചാ​ക​ര​ക​ണ്ടു; അ​യ​ല വി​ല ഇ​ടി​ഞ്ഞു;  260ൽ നിന്നും അയല വീണത് ഞെട്ടിക്കുന്ന വിലക്കുറവിലേക്ക്…


വൈ​പ്പി​ൻ: തീ​ര​ക്ക​ട​ലി​ൽ ചാ​ക​ര വീ​ണ​തോ​ടെ അ​യ​ല വി​ല ഇ​ടി​ഞ്ഞു. ഇ​ന്ന​ലെ ര​ണ്ട് കി​ലോ അ​യ​ല 100 രൂ​പ​ക്കാ​ണ് കാ​ള​മു​ക്ക് ഗോ​ശ്രീ പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള ആ​ദാ​യ​ക്ക​ട​യി​ൽ വി​റ്റ​ത്.

അ​തേ പോ​ലെ മ​റ്റ് മ​ത്സ്യ​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും വ​ൻ വി​ല​യി​ടി​വ് അ​നു​ഭ​വ​പ്പെ​ട്ടു. ഒ​രാ​ഴ്ച മു​ന്പ് വ​രെ കി​ലോ​ഗ്രാ​മി​ന് 260 രൂ​പ​ക്ക് വി​റ്റി​രു​ന്ന ഇ​ട​ത്ത​രം അ​യ​ല​യാ​ണ് ഇ​പ്പോ​ൾ 50 രൂ​പ​ക്ക് വി​ൽ​ക്കു​ന്ന​തെ​ന്ന് കാ​ള​മു​ക്കി​ലെ മ​ത്സ്യ​വ്യാ​പാ​രി​യാ​യ സു​ജി​ഷ് പ​റ​യു​ന്നു.

ല​ഭ്യ​ത കൂ​ടി​യ​തു​കൊ​ണ്ട് മാ​ത്ര​മ​ല്ല കോ​വി​ഡി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ത്സ്യം മ​റ്റ് മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക് പ​ഴ​യ​തു​പോ​ലെ ക​യ​റ്റി​പ്പോ​കാ​ത്ത സാ​ഹ​ച​ര്യ​വും വി​ല​കു​റ​യാ​ൻ കാ​ര​ണ​മാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം ക​ട​ലി​ൽ ചാ​ള​യു​ടെ സാ​ന്നി​ധ്യം കു​റ​വാ​യ​തി​നാ​ൽ ചാ​ള​വി​ല കാ​ര്യ​മാ​യി ഇ​ടി​ഞ്ഞി​ട്ടി​ല്ല. 240 രൂ​പ​ക്ക് വി​റ്റി​രു​ന്ന നാ​ട​ൻ ചാ​ള​ക്ക് കി​ലോ​വി​നു 200 ഉം 200 ​രൂ​പ​ക്ക് വി​റ്റി​രു​ന്ന വ​ര​വ് ചാ​ള​ക്ക് 160മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ൽ അ​യ​ല ചാ​ക​ര നീ​ണ്ട് നി​ൽ​ക്കു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ല വി​ല ഇ​ങ്ങി​നെ കു​റ​ഞ്ഞു ത​ന്നെ നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ള​മു​ക്ക് ഗോ​ശ്രീ​പു​രം ഹാ​ർ​ബ​റി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ പ​ര​ന്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് ഒ​ന്നു മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​ക്ക് വ​രെ അ​യ​ല ല​ഭി​ച്ചി​രു​ന്നു. കൊ​ച്ചി​ക്ക് നേ​രെ പ​ടി​ഞ്ഞാ​റും തെ​ക്കും ക​ണ്ടാ​ണ് ക​ട​ലി​ൽ ഐ​ല​യു​ടെ സാ​ന്നി​ധ്യ​മ​ത്രേ.

Related posts

Leave a Comment