ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ 30 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,878 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 29,75,701 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 945 പേർ മരിക്കുകയും ചെയ്തതോടെ ആകെ മരണസംഖ്യ 55,928 ആയി. കേസുകൾ അതിവേഗം വർധിച്ചതോടെ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
മഹാരാഷ്ട്ര (6,57,450), തമിഴ്നാട് (3,67,460), ആന്ധ്രാപ്രദേശ് (3,34,940), കർണാടക (2,64,546), ഉത്തർപ്രദേശ് (1,77,239) എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതർ കൂടുതലായുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.