വലിയ വിമാനങ്ങൾ വൈകും? വി​മാ​ന ദു​ര​ന്ത​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം അ​നു​മ​തി; അന്വേഷണ റി​പ്പോ​ർ​ട്ട് അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ


സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന ദു​ര​ന്ത​ത്തെത്തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കു​ള​ള അ​നു​മ​തി നി​ല​വി​ലെ വി​മാ​ന ദു​ര​ന്ത​ത്തി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം മാ​ത്രം.

വ്യോ​മാ​യാ​ന മ​ന്ത്രാ​ല​യ​മാ​ണ് ക​രി​പ്പൂ​രി​ൽ അ​പ​ക​ടം ന​ട​ന്ന തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സൗ​ദി എ​യ​ർ​ലെ​ൻ​സ്, എ​യ​ർ ഇ​ന്ത്യ​യു​ടെ ജെ​ന്പോ വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​തെ​യാ​യി.

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദു​ബാ​യിയി​ൽ നി​ന്നു​ള​ള വി​മാ​നം ലാ​ൻ​ഡിം​ഗി​നി​ടെ ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട് 19 പേ​ർ മ​രി​ച്ച​ത്. ഡി​ജി​സി​എ, എ​യ​ർ​ഇ​ന്ത്യ എ​ക്സ​പ്ര​സ്, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി) തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽപ്പെട്ട വി​മാ​ന​ത്തി​ന്‍റെ ക​ന്പ​നി​യാ​യ ബോ​യിം​ഗ് അ​ധി​കൃ​ത​രും എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​യ​ർ​ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജെ.​പി അ​ല​ക്സ്, സി.​എ​ൻ.​എ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പാ​ൻ​സി​ംഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ഇ​തി​ൽ എ​യ​ർ​ ഇ​ന്ത്യ​യു​ടെ സം​ഘ​മൊ​ഴി​കെ മ​റ്റു സം​ഘ​ങ്ങ​ളെ​ല്ലാം മ​ട​ങ്ങി. എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി)​യു​ടെ റി​പ്പോ​ർ​ട്ടും എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ ഗ​തി നി​ശ്ച​യി​ക്കു​ക.

അ​ഞ്ചു​മാ​സം കൊ​ണ്ട് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് എ​എ​ഐ ബി​യോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ലാ​യി​രി​ക്കും സ​മ​ർ​പ്പി​ക്കു​ക.

ഇ​തി​ന് ശേ​ഷ​മാ​വും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കു​ള​ള അ​നു​മ​തി പ​രി​ഗ​ണി​ക്കു​ക. ക​രി​പ്പൂ​രി​ൽ 2015 ൽ ​റ​ണ്‍​വേ റീ-​കാ​ർ​പ്പ​റ്റിം​ഗി​നാ​യി നി​ർ​ത്ത​ലാ​ക്കി​യ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് പി​ന്നീ​ട് മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും അ​നു​മ​തി ന​ൽ​കി​യ​ത്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​അ​കാ​വോ) മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് റ​ണ്‍​വേ​യും റ​ണ്‍​വേ​യു​ടെ എ​ൻ​ഡ് സേ​ഫ്റ്റി ഏ​രി​യ​യും(​റി​സ) ന​വീ​ക​രി​ച്ച​ത്.

Related posts

Leave a Comment