നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണം ബോളിവുഡിൽ പുതിയ ചർച്ചകൾക്കും ഒപ്പം വിവാദങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. കാമുകി റിയയ്ക്കും കുടുംബത്തിനും നേരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലിഖാനും സുശാന്ത് സിംഗ് രജ്പുത്തുമായുള്ള പ്രണയവും പിന്നീടുണ്ടായ ബ്രേക്കപ്പിനെയും കുറിച്ചാണ്.
മുൻപ് ബോളുവുഡ് ഗോസിപ്പ് കോളങ്ങളിൽ സാറ-സുശാന്ത് പ്രണയത്തെ കുറിച്ചും പിന്നീട് ബ്രേക്കപ്പിനെ കുറിച്ചും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് അധികം നാൾ നിലനിന്നിരുന്നില്ല. കേവലം ഗോസിപ്പ് വാർത്തയായി തന്നെ ഒതുങ്ങുകയായിരുന്നു.
ഇപ്പോഴിതാ സാറയും സുശാന്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സുശാന്തിന്റെ സുഹൃത്ത് സാമുവൽ ഹോകീപ്പ്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് സാറ- സുശാന്ത് പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുംസാമുവൽ വെളിപ്പെടുത്തിയത്.
2018 ഡിസംബറിൽ പുറത്തിറങ്ങിയ അഭിഷേക് കപൂർ ചിത്രമായ കേദാർനാഥിലൂടെയായിരുന്നു സാറ അലിഖാന്റെ ബോളിവുഡ് ചുവടുവയ്പ്പ്. സുശാന്ത് സിംഗ് രജ്പുത്തായിരുന്നു സാറയുടെ ആദ്യ നായകൻ. നടിയുടെ ബോളിവുഡ് എൻട്രി വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സാറ-സുശാന്ത് പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ അന്ന് പ്രചരിച്ച കഥ സത്യമായിരുന്നെന്നാണ് സുശാന്തിന്റെ സുഹൃത്ത് സാമുവൽ ഇപ്പോൾ ആവർത്തിക്കുന്നത്.
കേദാർനാഥ് സിനിമയിലൂടെ ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു. കേദാർനാഥിന്റെ പ്രമോഷൻ സമയത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു എന്നും സുഹൃത്ത് പറയുന്നു.
ഇരുവരും പരസ്പരം ബഹുമാനിക്കുകയും ചെയ്തിരുന്നു. നിഷ്കളങ്കമായ ഒരു സ്നേഹമായിരുന്നു ഇവരിൽ കാണാൻ കഴിഞ്ഞത്. അധികമാരിലും ഇത്തരത്തിലുള്ള അടുപ്പം താൻ കണ്ടിട്ടില്ലെന്നും വളരെ അപൂർവമായിരുണെന്നും സമുവൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും സാറയ്ക്ക ആത്മാർഥമായ ബഹുമാനമുണ്ടായിരുന്നു. കുടുംബം, സുഹൃത്തുക്കൾ, ജോലിക്കാർ എന്നിങ്ങനെ എല്ലാവരോടും.
സോഞ്ചിരിയയുടെ പരാജയത്തിന് പിന്നാലെ സുശാന്തുമായി ബന്ധം വേർപ്പെടുത്താനുള്ള സാറയുടെ തീരുമാനം ബോളിവുഡ് മാഫിയയുടെ ഏതെങ്കിലും സമ്മർദം മൂലമാണോ എന്ന് ഞാൻ അദ്ഭുതപ്പെടുന്നു എന്നാണ് സാമുവൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇൻസ്റ്റഗ്രാമിൽ നിന്ന് പരസ്പരം അണ് ഫോളോ ചെയ്തുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സാറ, സുശാന്ത് ബ്രേക്കപ്പ് വാർത്ത പുറം ലോകം അറിഞ്ഞത്.
തൊട്ട് പിന്നാലെ തന്നെ താരപുത്രിയുടെ പേരിനോടൊപ്പം യുവതാരം കാർത്തിക് ആര്യന്റെ പേര് ഇടം പിടിക്കുകയായിരുന്നു. സാറ തന്നെയാണ് കാർത്തിക്കിനോടുള്ള തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയത്.
അച്ഛൻ സെയ്ഫ് അലിഖാനോടൊപ്പമെത്തിയ അഭിമുഖത്തിൽ കാർത്തിക്കിനോടുള്ള ക്രഷിനെ കുറിച്ച് സാറ തുറന്ന് പറയുകയും ചെയ്തിരുന്നു ഇതിന് ശേഷം സാറ-കാർത്തിക് ആര്യൻ പേരുകൾ ഗോസിപ്പ് കോളങ്ങിൽ ചർച്ചയാവുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ ബ്രേക്കപ്പ് വാർത്തകളും ഉയർന്നുവരുന്നുണ്ട്.