കുറയാതെ മഹാമാരി! ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.35കോ​ടി ക​ട​ന്നു! ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ര​ണ്ടു ല​ക്ഷ​ത്തി​നു മു​കളില്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​വി​ല്ലാ​തെ തു​ട​രു​ന്നു. ലോ​ക​ത്ത് ഇ​തു​വ​രെ 23,583,616 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. 812,513പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. 16,080,573 പേ​ർ​ക്ക് രോ​ഗ​മു​ക്തി നേ​ടാ​നാ​യി എ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം ന​ൽ​കു​ന്ന ഏ​ക ഘ​ട​കം.

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല, വേ​ൾ​ഡോ മീ്റ്റ​ർ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ​പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, പെ​റു, മെ​ക്സി​ക്കോ, കോ​ളം​ബി​യ, സ്പെ​യി​ൻ, ചി​ലി എ​ന്നി​വ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​ദ്യ പ​ത്ത് രാ​ജ്യ​ങ്ങ​ൾ. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്.

അ​മേ​രി​ക്ക-5,874,146, ബ്ര​സീ​ൽ-3,605,783, ഇ​ന്ത്യ-3,105,185, റ​ഷ്യ-956,749, ദ​ക്ഷി​ണാ​ഫ്രി​ക്ക-609,773, പെ​റു-594,326, മെ​ക്സി​ക്കോ-560,164, കോ​ളം​ബി​യ-541,147, സ്പെ​യി​ൻ-407,879, ചി​ലി-397,665.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-180,604, ബ്ര​സീ​ൽ-114,772, ഇ​ന്ത്യ-57,692, റ​ഷ്യ-16,383, ദ​ക്ഷി​ണാ​ഫ്രി​ക്ക-13,059, പെ​റു-27,663, മെ​ക്സി​ക്കോ-60,480, കോ​ളം​ബി​യ-17,316, സ്പെ​യി​ൻ-28,838, ചി​ലി-10,852.

ഇ​റാ​ൻ, അ​ർ​ജ​ൻ​റീ​ന, ബ്രി​ട്ട​ൻ, സൗ​ദി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഒ​ൻ​പ​ത് രാ​ജ്യ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ണ്ട്.

Related posts

Leave a Comment