കാ​ടി​റ​ങ്ങി വ​രു​ന്ന വ​ന്യ​മൃ​ഗ​ങ്ങൾ; പൊ​റു​തി മു​ട്ടി മ​ണ്ണാ​ർ​ക്കാ​ട് മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജനങ്ങളും  കർഷകരും 


മ​ണ്ണാ​ർ​ക്കാ​ട്: കാ​ടി​റ​ങ്ങി വ​രു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ണ്ട് പൊ​റു​തി മു​ട്ടു​ക​യാ​ണ് മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ. താ ​ലൂ​ക്കി​ലെ അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യാ​ണ് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു ത്തു​ന്ന​തെ​ങ്കി​ൽ ചു​ര​ത്തി​ന് താ​ഴെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യാ​യ കോ ​ട്ടോ​പ്പാ​ടം, മൈ​ലാം​പാ​ടം, അ​ല​ന​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​യ്ക്ക് പു​റ മെ ​പു​ലി​യു​മു​ണ്ട്.​


പു​റ്റാ​നി​ക്കാ​ട് പ​ള്ള​ത്ത് ഉ​ണ്ണീ​ൻ​കു​ട്ടി​യു​ടെ വീ​ട്ടു​മു​റ്റത്ത് ​പു​ലി​യെ​ത്തി​യ​താ​യാ​ണ് പ​റ​യു​ന്ന​ത്.​ വി​വ​ര​മ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​

കാ​ൽ​പ്പാ​ടു​ക​ൾ പു​ലി​യു​ടേ​ത​ല്ലെ​ന്നും നാ​യ​യു​ടേ​താ​ണെ​ന്നു​മാ​ണ് വ​ന​പാ​ല​ക​ർ അ​റിയി​ച്ച​ത്.​ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന് നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞാ​ണ് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പ്ര​ദേ​ശ​ത്ത് ഭീ​തി​യൊ​ഴി​ഞ്ഞി​ട്ടി​ല്ല.​ അ​ടു​ത്തി​ടെ കി​ഴ​ക്കേ​ക​ര പൗ​ലോ​സി​ന്‍റെ പ​ശു​വി​നെ പു​ലി പി​ടി​ച്ചി​രു​ന്നു.

​ വ​ന്യ​ജീ​വി ശ​ല്യം മൂ​ലം പ്ര​ദേ​ശ​ത്ത് ജീ​വി​തം പ്ര​യാ​സ​ക​ര​മാ​യി തീ​ർ​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ ഭീ​തി പ​ര​ത്തു​ന്ന പു​ലി​യെ കൂ​ട് വെ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നാ ണ് ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.ഒ​രാ​ഴ്ച മു​ന്പ് ക​ണ്ട​മം​ഗ​ലം​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങളി​ലി​റ​ങ്ങി നാ​ശം വി​ത​ച്ചി​രു​ന്നു.

​ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് മൈ​ലാം പാ​ടം പൊ​തു​വ​പ്പാ​ടം മേ​ഖ​ല​യി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി റ​ബ്ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു.​ നി​ല​വി​ൽ ഇ​വി​ടെ നാ​ളു​ക​ളാ​യി പു​ലി​ശ​ല്യ​മു​ണ്ട്.​ കൂ​ടാ​തെ ക​ടു​വ​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​തോ​ടെ ജ​ന​ജീ​വി​തം വീ​ണ്ടും ഭീ​തി​യി​ലാ ണ്.​

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ന്ന് പ​ട്ടാ​പ​ക​ൽ ആ​ടു​ക​ളെ പു​ലി ആ​ക്ര​മി ച്ച​തും ഇ​വി​ടു​ത്തു​കാ​രു​ടെ സ്വ​സ്ഥ​ത കെ​ടു​ത്തു​ന്നു. ​ര​ണ്ട് ആ​ദി​വാ​സി കോ​ള​നി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വീ​ടു​ക​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ട്. വ​നം വ​കു​പ്പ് പു​ലി​യു​ടെ സാ​നി​ധ്യം നി​രീ​ക്ഷി​ക്കാ​ൻ ക്യാ​മ​റ​ക​ളും സ്ഥാ​പി ച്ചി​ട്ടു​ണ്ട്.

നാ​ട്ടു​കാ​രു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് ത​ട​സ​മാ​യ പു​ലി​യേ യും ​ക​ടു​വ​യേ​യും പി​ടി​കൂ​ടാ​ൻ സ്ഥ​ല​ത്ത് കൂ​ടു​വെ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തി​നു​ള്ള തു​ട​ർ ന​ട​പ​ടി​ക​ളൊ​ന്നും വ​നം വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.​

അ​തേ​സ​മ​യം കൂ​ട് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്നു​ണ്ടെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം പു​ലിയു​ടെ സാ​നി​ധ്യം പ​തി​ഞ്ഞി​ട്ടി​ല്ല.

പൊ​തു​വ​പ്പാ​ട​ത്തി​നു പു​റ​മെ കാ​രാപ്പാ​ടം, അ​ന്പ​ല​പ്പാ​റ, ക​ണ്ട​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ലും പു​ലി​ശ​ല്യ​മു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം ഒ​രേ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​വെ​ക്കു​ന്ന​തി​ന്‍റെ സാ​ങ്കേ തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ വ​നം​വ​കു​പ്പി​ന്‍റെ മു​ന്നി​ലു​മു​ണ്ട്.​

വ​ന്യ​മൃ​ഗ​ശ​ല്യ​മൂ​ലം മ​ല​യോ​ര​മേ​ഖ​ല​യി​ലു​ള്ള ടാ​പ്പിം​ഗ് ഉ​ൾ​പ്പ​ടെ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. എ​സ്റ്റേ​റ്റു​ക​ളി​ൽ അ​തി രാ​വി​ലെ ടാ​പ്പിം​ഗ് ന​ട​ത്താ​ൻ​പോ​കു​ന്ന​വ​ർ ഇ​പ്പോ​ൾ ഒ​ന്പ​തു​മ​ണി​ക്കെ ങ്കി​ലു​മാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്.

ഇ​തി​നാ​ൽ മ​റ്റു​ജോ​ലി​ക​ൾ​ക്ക് പോ​കാനും ​സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ. സ്കൂ​ളു​ക​ൾ തു​റ​ക്കാത്ത​തി​നാ​ൽ കു​ട്ടി​ക​ൾ വീ​ടി​നു​പു​റ​ത്ത് ക​ളി​ക്കു​ന്ന​ത് ര​ക്ഷി​താ​ക്കളു​ടെ ആ​ശ​ങ്ക​കൂ​ട്ടു​ന്നു​മു​ണ്ട്.

പ്ര​ത്യേ​കി​ച്ചും പു​ലി​യു​ൾ​പ്പ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യത്തി​ൽ. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ വി​ഹ​രി​ക്കു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​നും പി​ടി​കൂ​ടാ​നും ശാ​ശ്വ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment