കൊണ്ടോട്ടി: സ്വര്ണക്കളളക്കത്ത് അന്വേഷണത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടുദിവസത്തിനിടെ പിടികൂടിയത് 1.15 ലക്ഷത്തിന്റെ സ്വര്‍ണവും 38,000 രൂപയുടെ സിഗരറ്റ് പാക്കറ്റുകളും.
ഇലക്ട്രോണിക്സ് ഉപകരണങ്ങളായ ഇസ്തരിപ്പെട്ടി, എമര്‍ജന്‍സി ലാമ്പ് എന്നിവയുടെ യന്ത്രഭാഗങ്ങളില്‍ അതിവിദഗ്ദമായാണ് സ്വര്‍ണം ഇവര്‍ ഒളിപ്പിച്ചു കടത്തിയത്.
കസ്റ്റംസ് പരിശോധനകളില്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധത്തിലായിരുന്ന കള്ളക്കടത്ത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇലക്ട്രോണിക്സ് സാധനങ്ങള്‍ അഴിച്ചു പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് പിടികൂടിയത്.
മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് കെ. മൂസയില്‍(43), കോഴിക്കോട് കൊടുവളളി സ്വദേശി ടി.പി. ഷരീഖ് (23),ദുബായിയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി ബന്ധിച്ചാല്‍ ഇസ്മായില്‍ (60) എന്നിവരാണ് രണ്ടുദിവസത്തിനിടെ കള്ളക്കടത്തുമായി പിടിയിലായത്.
ഇസ്തിരിപ്പെട്ടിയുടെ കോയിലിനുളളിലാണ് മൂസ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ജിദ്ദയില്‍ നിന്നുളള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാളില്‍ നിന്ന് 24 ലക്ഷത്തിന്റെ കളളക്കടത്താണ് പിടിച്ചത്. റിയാദില്‍ നിന്നുളള സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ ഷരീഖില്‍ നിന്ന് 1.699 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
ബാഗിലുണ്ടായിരുന്ന എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററിക്കുളളില്‍ ഒളിപ്പിച്ച നിലയിലായുരുന്നു സ്വര്‍ണം. ഇവയ്ക്ക് 81 ലക്ഷം രൂപ വിലവരും.
ദുബായിയില്‍ നിന്ന സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ ഇസ്മായില്‍ നിന്ന് 146 ഗ്രാം സ്വര്‍ണവും 9,600 സിഗററ്റുകളുമാണ് കണ്ടെടുത്തത്.സിഗരറ്റുകള്‍ക്ക് 38,000 രൂപ വിലവരും.
കരിപ്പൂര്‍ ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍,സൂപ്രണ്ടുമാരായ കെ.പി. മേനാജ്, കെ.സുധീര്‍,തോമസ് വര്‍ഗീസ്,ഇന്‍സ്പെക്ടര്‍മാരായ രാമേന്ദ്ര സിംഗ്, വി.സി.മിനിമോള്‍,പ്രേംപ്രകാശ്,യോഗേഷ്, സുമിത് നെഹ്റ, നരേഷ്,ഹെഡ് ഹവില്‍ദാര്‍ എം.എല്‍. രവീന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.