മ​ധു​രം പു​ര​ട്ടി​യ കെ​ണി​ക​ൾ;  മൂന്ന വയസുള്ള ആ ​പി​ഞ്ചു​ശ​രീ​ര​ത്തെ ക​ട​ന്നാ​ക്ര​മി​ച്ചു; പാ​ൽ​മ​ണം മാ​റാ​ത്ത അ​വ​ളെ അ​യാ​ൾ പി​ച്ചി​ച്ചീ​ന്തി… 


പു​ണ്യം നി​റ​യു​ന്ന നോ​ന്പു​കാ​ല​ങ്ങ​ളി​ലൊ​ന്നി​ലാ​ണ് ആ ​കു​രു​ന്നു ജീ​വ​ൻ നി​ഷ്ക​രു​ണം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 2019 മേ​യ് എ​ട്ടി​നു കാ​ഷ്മീ​രി​ലെ സു​ന്പ​ലി​ലാ​യി​രു​ന്നു മ​ന​സി​നെ വേ​ദ​നി​പ്പി​ക്കു​ന്ന സം​ഭ​വം. ആ ​ദി​വ​സം, നോ​ന്പു തു​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു ആ ​മൂ​ന്നു വ​യ​സു​കാ​രി​യു​ടെ കു​ടും​ബം.

വീ​ട്ടി​ൽ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക​ളി​യും ചി​രി​യു​മാ​യി ഓ​ടി​ന​ട​ന്ന ആ ​കു​ഞ്ഞി​ക്കാ​ലി​ലെ കൊ​ലു​സി​ന്‍റെ കി​ലു​ക്കം പെ​ട്ടെ​ന്നു നി​ല​ച്ചു. എ​ന്നാ​ൽ, നോ​ന്പു​തു​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ൽ കു​ഞ്ഞി​ന്‍റെ അ​സാ​ന്നി​ധ്യം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.

അ​ല്ലെ​ങ്കി​ലും ചി​ല നേ​ര​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ​ല്ലോ എ​തോ ഒ​രു ദു​ഷ്ട​ശ​ക്തി ക​റു​ത്ത തു​ണി​യു​പ​യോ​ഗി​ച്ചു ന​മ്മു​ടെ കാ​ഴ്ച​മ​റ​യ്ക്കും.
ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ
മി​ഠാ​യി​യു​ടെ മ​ധു​രം കാ​ണി​ച്ച് ആ ​പി​ശാ​ച് കു​ട്ടി​യെ അ​വ​ളു​ടെ അ​ച്ഛ​ന​മ്മ​മാ​രു​ടെ സ്നേ​ഹ​ലാ​ള​ന​ക​ളു​ടെ ചൂ​ടി​ൽ​നി​ന്നു ത​ട്ടി​യെ​ടു​ത്തു. വീ​ട്ടി​ൽ​നി​ന്നു കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് അ​യാ​ൾ പോ​യ​തു സ​മീ​പ​ത്തു​ള്ള സ്കൂ​ളി​ന്‍റെ ശൗ​ചാ​ല​യ​ത്തി​ലേ​ക്കാ​യി​രു​ന്നു.

അ​വി​ടെ വ​ച്ച് അ​യാ​ൾ ആ ​പി​ഞ്ചു​ശ​രീ​ര​ത്തെ ക​ട​ന്നാ​ക്ര​മി​ച്ചു. പാ​ൽ​മ​ണം മാ​റാ​ത്ത അ​വ​ളെ അ​യാ​ൾ പി​ച്ചി​ച്ചീ​ന്തി. അ​ധി​കം വൈ​കി​യി​ല്ല. കു​ട്ടി വീ​ട്ടി​ലി​ല്ലെ​ന്ന​റി​ഞ്ഞ കു​ടും​ബം ഉ​ട​ൻ​ത​ന്നെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി. ഏ​റെ നേ​ര​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സ്കൂ​ളി​ന്‍റെ ശൗ​ചാ​ല​യ​ത്തി​ൽ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ്ര​ദേ​ശ​ത്തു​നി​ന്നു കി​ട്ടി​യ തെ​ളി​വു​ക​ളു​ടെ​യും സാ​ക്ഷി മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ താ​ഹി​ർ അ​ഹ​മ്ദ് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി​യു​ടെ അ​യാ​ൽ​വാ​സി​യാ​യ ഇ​യാ​ൾ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ച ശേ​ഷം കാ​ർ വ​ർ​ക്ക്ഷോ​പ്പി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു. പ​ല​രും പ്ര​തി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല എ​ന്ന വാ​ദ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്നെ​ങ്കി​ലും അ​തു പി​ന്നീ​ടു പൊ​ളി​ഞ്ഞു.

തെ​റ്റു ചെ​യ്യാ​ൻ പ്രാ​യം ത​ട​സ​മാ​യി​രു​ന്നി​ല്ലോ എ​ന്ന ചോ​ദ്യം പ​ല ഭാ​ഗ​ത്തു​നി​ന്നും ഉ​യ​ർ​ന്നു.മി​ഠാ​യി​യും ക​ളി​പ്പാ​ട്ട​ങ്ങ​ളും കാ​ണി​ച്ചു കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ആ​ദ്യ​ത്തേ​യോ അ​വ​സാ​ന​ത്തേ​യോ സം​ഭ​വ​മ​ല്ല ഇ​ത്. ഇ​ത്ത​രം ദു​ഷ്ട​ന്മാ​ർ കു​ട്ടി​ക​ളെ ത​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​യി പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ത​ന്ത്ര​വും ഇ​തു​ത​ന്നെ.

ആ ​പ​തി​നൊ​ന്നു​കാ​ര​ൻ
മൂ​ന്നു മ​ക്ക​ളു​ള്ള ആ ​അ​ച്ഛ​നും അ​മ്മ​യ്ക്കും ജോ​ലി​ക്കു പോ​കാ​തി​രി​ക്കാ​ൻ വ​ഴി​യി​ല്ല. കു​ട്ടി​ക​ളെ ഏ​ൽ​പ്പി​ച്ചു​പോ​കാ​ൻ മു​തി​ർ​ന്ന​വ​ർ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ മൂ​ന്നു വ​യ​സു​ള്ള മ​ക​ളെ ഒ​ൻ​പ​തു വ​യ​സു​കാ​ര​ൻ ചേ​ട്ട​നും ഏ​ഴു വ​യ​സു​കാ​രി ചേ​ച്ചി​ക്കും ഒ​പ്പം ആ​ക്കി​യി​ട്ടാ​ണ് അ​വ​ർ ജോ​ലി​ക്കു പോ​കു​ന്ന​ത്.

കു​ഞ്ഞു​വാ​വ​യെ ക​ളി​പ്പി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ണ് അ​യ​ൽ​വീ​ട്ടി​ലെ പ​തി​നൊ​ന്നു​കാ​ര​ൻ അ​ന്നും വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. സ​മ​യം കി​ട്ടു​ന്പോ​ഴൊ​ക്കെ കു​ഞ്ഞു​മാ​യി ക​ളി​ക്കു​ന്ന​തി​നാ​യി പോ​കു​ന്ന​തു മ​ക​ന്‍റെ പ​തി​വാ​യ​തു​കൊ​ണ്ടു ത​ന്നെ അ​വ​ന്‍റെ അ​മ്മ​യ്ക്ക് അ​തി​ൽ സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ല.

അ​ടു​ത്ത വീ​ട്ടി​ലെ കു​ഞ്ഞു​വാ​വ​യെ അ​വ​ൻ സ്വ​ന്തം അ​നി​യ​ത്തി​യെ​പ്പോ​ലെ കാ​ണു​ന്ന​തി​ൽ ഇ​രു​വീ​ട്ടു​കാ​രും സ​ന്തോ​ഷി​ച്ചി​രു​ന്നു. അ​വ​ൻ എ​ത്തു​ന്പോ​ഴേ​ക്ക് അ​ച്ഛ​നും അ​മ്മ​യും ജോ​ലി​ക്കു പോ​യി​രു​ന്നു. ക​ളി​ക്കാ​ൻ പോ​യ കു​ട്ടി കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മ​ട​ങ്ങി വ​ന്നു. അ​പ്പോ​ഴും എ​ന്തെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​ത ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.
വേ​ട്ട​ക്കാ​രാ​യി മാ​റു​ന്ന​വ​ർ
എ​ന്നാ​ൽ, ആ ​ദി​വ​സം വൈ​കു​ന്നേ​ര​മാ​യ​തോ​ടെ ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ​യും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വു​മെ​ല്ലാം ത​കി​ടം​മ​റി​ഞ്ഞു. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നും അ​മ്മ​യും ക​ണ്ട​തു വേ​ദ​ന​കൊ​ണ്ട് ക​ര​യു​ന്ന മൂ​ന്നു വ​യ​സു​കാ​രി​യെ​യാ​ണ്. ആ ​കു​ഞ്ഞി​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ലെ മു​റി​വു​ക​ൾ​ക​ണ്ട് അ​മ്മ കു​ഞ്ഞി​നെ​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് ഒാ​ടി.

അ​വി​ടെ​നി​ന്നു വി​വ​രം പോ​ലീ​സി​ലും എ​ത്തി. കു​റ്റം ചെ​യ്ത കു​ട്ടി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്കു മാ​റ്റി. മു​തി​ർ​ന്ന​വ​ർ മാ​ത്ര​മ​ല്ല കൗ​മാ​ര​ത്തി​ലേ​ക്കു ക​ട​ക്കാ​ത്ത കു​ട്ടി​ക​ൾ വ​രെ ഇ​ത്ത​രം താ​ത്പ​ര്യ​ങ്ങ​ളോ​ടെ വേ​ട്ട​ക്കാ​രാ​യി മാ​റു​ന്നു​വെ​ന്ന​തു സ​മൂ​ഹ​ത്തെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​യും മ​റ്റു വ​ഴി​ക​ളി​ലൂ​ടെ​യും കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും മ​റ്റു​മാ​ണ് പ​ല​പ്പോ​ഴും കു​ട്ടി​ക​ളെ ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്കു പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നു ഡെ​റാ​ഡൂ​ണി​ൽ ന​ട​ന്ന ഈ ​സം​ഭ​വം സൂ​ചി​പ്പി​ക്കു​ന്നു.

അ​ക്ഷ​ര​ങ്ങ​ളോ​ടും ക​ളി​പ്പാ​ട്ട​ങ്ങ​ളോ​ടും വ​ർ​ണ​ങ്ങ​ളോ​ടും കൂ​ട്ടു​കൂ​ടേ​ണ്ട പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ മ​ന​സി​ലേ​ക്കു ദു​ഷ്പ്രേ​ര​ണ​ക​ൾ ക​ട​ന്നു​വ​രു​ന്ന വ​ഴി​ക​ളെ ത​ട​യേ​ണ്ടി​യി​രി​ക്കു​ന്നു. ക​ണ്ടെ​ത്തി​യാ​ൽ മാ​ത്രം പോ​രാ അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കൗ​ൺ​സ​ലിം​ഗും ചി​കി​ത്സ​യും ന​ൽ​കി അ​വ​ർ​ക്കു​ള്ളി​ലെ ചെ​കു​ത്താ​നെ കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ത​ന്നെ ന​ന്മ​യ്ക്ക് അ​നി​വാ​ര്യ​മാ​ണ്.
(തു​ട​രും).

 

Related posts

Leave a Comment