ഓണത്തിനു മനം നിറച്ച് ജ്യോത്സ്നയുടെ തിരുവോണപ്പൂങ്കുയില്‍ ! ഓണപ്പാട്ടിന്റെ വീഡിയോ വൈറലാകുന്നു…

കോവിഡ് കാലത്ത് ഡിജിറ്റല്‍ ലോകം കലാപ്രകടനങ്ങള്‍ക്കുകൂടി വേദിയാണ്. ഈ ഓണക്കാലവും അതില്‍ പങ്കു ചേരുകയാണ്. ചിങ്ങം പിറന്നതോടെ ഡിജിറ്റല്‍ ലോകം ഓണപ്പാട്ടുകളുടെ ഈണങ്ങളാല്‍ മുഖരിതമാണ്.

പ്രശസ്ത ഗായിക ജ്യോത്സ്‌ന, ഒപ്പം എ.ആര്‍. അനൂപും ചേര്‍ന്ന് പാടിയ തിരുവോണപ്പൂങ്കുയില്‍ എന്ന മ്യൂസിക് ആല്‍ബമാണ് യൂട്യൂബിലെ പുതിയ ഓണാവേശം. ഇന്നു പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സിജു തുറവൂരും സംഗീതം പകര്‍ന്നത് ബിനൂപ് നായരുമാണ്.

കാമറ കൈകാര്യം ചെയ്തിരിക്കുന്നത് നൂറുദ്ദീന്‍ ബാവ. കേരളത്തിന്റെ നന്മയും കാഴ്ചകളും ചാരുതയോടെ ചിത്രീകരിച്ചിരിക്കുന്ന ആല്‍ ബം പുറത്തിറക്കിയിരിക്കുന്നത് സര്‍ഗസ്വര മൂസിക്‌സ് ആണ്.

Related posts

Leave a Comment