ബാ​ങ്ക് ജീ​വ​ന​ക്കാ​രി ഹോ​സ്റ്റ​ൽ മു​റി​യി​ൽ പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു കൊ​ല്ല​പ്പെ​ട്ട സം​ഭ​വം! യു​വ​തി​യു​ടെ സു​ഹൃ​ത്തി​നെ​കു​റി​ച്ച് സൂ​ച​ന; യു​വാ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണത്തില്‍ ​

ഇ​ടു​ക്കി: ബാ​ങ്ക് ജീ​വ​ന​ക്കാ​രി ഹോ​സ്റ്റ​ൽ മു​റി​യി​ൽ പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്തി​നെ​കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു.

യു​വ​തി​യു​മാ​യി ഏ​റെ നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം ഇ​യാ​ളെ വേ​ണ്ടി വ​ന്നാ​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല​പാ​ത​കം ന​ട​ന്ന ഹോ​സ്റ്റ​ൽ മു​റി​യി​ൽ നി​ന്നും ഫൊ​റ​ൻ​സി​ക് സം​ഘം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് യു​വ​തി ഒ​റ്റ​ക്കാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

എ​ന്നാ​ൽ ജ​നി​ച്ച​യു​ട​ൻ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ആ​രെ​ങ്കി​ലും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നോ എ​ന്ന​ത് ക​ണ്ടെ​ത്ത​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ടാ​ൻ ഇ​ന്ന് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തേ​ക്കും. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച​യാ​ണ് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​വി​വാ​ഹി​ത​യാ​യ യു​വ​തി കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്.

യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യ്ക്കും ഹോ​സ്റ്റ​ലി​ലെ മ​റ്റ് അ​ന്തേ​വാ​സി​ക​ൾ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ഗ​ർ​ഭാ​വ​സ്ഥ മ​റ​ച്ചു വ​ച്ച് ജോ​ലി​ക്കും പോ​യി​രു​ന്നു.

പ്ര​സ​വ​ത്തോ​ടെ കു​ഞ്ഞ് മ​രി​ച്ചെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. എ​ന്നാ​ൽ കു​ഞ്ഞ് ശ്വാ​സം മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ മു​റി​വും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment