പത്തനംതിട്ട: ചിറ്റാറിലെ യുവകര്ഷകന് പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘത്തിനു കേസ് ഡയറി കൈമാറി.
കേസില്‍ അന്വേഷണം നടത്തിവന്ന ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗത്തില്സ നിന്നു്ള്ള കേസ് ഡയറി തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിക്കുകയായിരുന്നു.
ഇതിനിടെ മത്തായിയുടെ മൃതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി മുമ്പാകെ എത്തിയിട്ടുള്ള ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റീസിന്റെ ബഞ്ച് പരിഗണിക്കും.
കേസ് സിബിഐക്കു വിട്ട സാഹചര്യത്തില്‍ അതു മറച്ചുവച്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളതെന്ന് മരിച്ച മത്തായിയുടെ ഭാര്യ ഷീബാമോള് പറഞ്ഞു. മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാവശ്യം സിബിഐ മുമ്പാകെ കുടുംബം ഉന്നയിച്ചിരുന്നു.
ഇതനുസരിച്ച് തീരുമാനമെടുക്കാന്‍ ഏതാനും ദിവസം കൂടി സിബിഐ സംഘം ആവശ്യപ്പെട്ടിരുന്നതിനാലാണ് മൃതദേഹം മറവു ചെയ്യാത്തതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജൂലൈ 28നു മരിച്ച മത്തായിയുടെ മൃതദേഹം ഇത്രയും ദിവസമായിട്ടും മറവു ചെയ്യാത്തത് സാമൂഹിക പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും സസ്കാരം നടത്താന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് മല്ലപ്പള്ളി ചാലാപ്പള്ളി സ്വദേശിയായ കെ. പ്രവീണ്‍ കുമാറാണ് ഹൈക്കോടതിയെ സമീപിട്ടുള്ളത്.