കൊച്ചി: കഴിഞ്ഞ 19 ദിവസത്തിനിടെ സ്വർണവിലയിൽ ഉണ്ടായത് വൻ ഇടിവ്. ഈ കാലയളവിൽ പവന് 4,000 രൂപയുടെയും ഗ്രാമിന് 500 രൂപയുടെയും ഇടിവാണ് സംഭവിച്ചത്.
കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇവിടെനിന്നുമാണു വിലയിടിഞ്ഞ് ഈ നിലവാരത്തിലെത്തിയത്. അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ഇടിവാണ് സംസ്ഥാനത്തും വില കുറയാന്‍ കാരണം.
അതേസമയം സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില പവന് 38,000 രൂപയും ഗ്രാമിന് 4,750 രൂപയുമായി.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണു കുറഞ്ഞത്.