പുക വലിക്കുന്ന പൈപ്പിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന കത്തി, മേക്കപ്പ് ബ്രഷിൽ ദിക്ക് അറിയാനുള്ള കോന്പസ്… കേൾക്കുന്പോൾ അത്ഭുതം തോന്നുന്നുണ്ടോ? രണ്ടാം ലോകമഹായുദ്ധകാലത്ത് ചാരന്മാർ ഉപയോഗിച്ചിരുന്ന വസ്തുക്കളാണിത്.
ഇന്നത്തെ ആധുനിക സംവിധാനങ്ങളുടെ പ്രവർത്തനമികവിന് മുന്പിൽ അവയൊന്നുമല്ലായിരിക്കാം. ആധുനിക റഡാർ സംവിധാനവും ചിപ്പുകളും രാസായുധങ്ങളും ഇല്ലാതിരുന്ന, പത്തറുപത് വർഷങ്ങൾക്ക് മുന്പുള്ള ഈ ചാര ഉപകരണങ്ങൾ ഇന്ന് കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്.
ഈസ്റ്റ് ബ്രിസ്റ്റോളിൾ ലേലത്തിന് വച്ചിരിക്കുകയാണ് ഈ ആയുധങ്ങൾ. കണ്ടാൽ പേന പോലെയിരിക്കുന്ന എന്നാൽ ചെറിയ കത്തിയായി ഉപയോഗിക്കുന്ന ആയുധമാണ് കൂട്ടത്തിലെ ഏറ്റവും ഭംഗിയുള്ള കക്ഷി. ചെറിയ കാമറ, ആക്സോബ്ലേഡ് തുടങ്ങിയ ചാരന്മാർ ഉപയോഗിച്ചിരുന്ന സാധനങ്ങളും ലേലത്തിൽ വച്ചിട്ടുണ്ട്.