കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ 23 കാരനായ മിഡ്ഫീല്‍ഡര്‍ രോഹിത് കുമാര്‍ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. ബൈച്ചുംഗ് ഭൂട്ടിയ ഫുട്ബോള്‍ സ്കൂളിലാണ് ഡൽഹി സ്വദേശിയായ രോഹിത് കരിയര്‍ ആരംഭിച്ചത്.
പിന്നീടു ഡിഎസ്കെ ശിവാജിയന്‍സ് എല്‍എഫ്സി അക്കാഡമിയില്‍ ചേർന്നു. 2013ല്‍ ബിസി റോയ് ട്രോഫിയില്‍ ഡല്‍ഹിയെ നയിച്ച യുവതാരം 2015 ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. 2016 ല്‍ ഡ്യുറാന്‍ഡ് കപ്പിനുള്ള സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
വലതുകാല്‍ കളിക്കാരനായ രോഹിത് ഐഎസ്എലിൽ പൂനെ സിറ്റിയിൽ അരങ്ങേറ്റം കുറിച്ചു. രണ്ടു സീസണുകളില്നിന്നു രണ്ടു ഗോളുകള്‍ നേടി. ആറാം സീസണില്‍ ഹൈദരാബാദ് എഫ്സിയിലേക്കു ചേക്കേറി. ഒന്‍പത് മത്സരങ്ങളില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ നിരയില്‍ കളിച്ച് ഒരു ഗോള്‍ സ്വന്തമാക്കി.