വാഷിംഗ്ടൺ ഡിസി: ലോകത്താകമാനം ആശങ്ക വർധിപ്പിച്ച് കോവിഡ് കണക്കുകൾ രണ്ടരക്കോടിയിലേക്ക്. ഇതിനോടകം 24,323,081 പേർക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ടുലക്ഷം പിന്നിട്ട് കുതിക്കുകയാണ്. 8,28,887 പേരാണ് ഇതുവരെ മരിച്ചത്.
ലോകത്താകമാനം രോഗമുക്തരായവരുടെ എണ്ണം 1.68 കോടിയാണ്. അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം അതിരൂക്ഷമാവുന്നത് ആശങ്കയ്ക്കിടയാക്കുന്നു. അമേരിക്കയിൽ കോവിഡ് രോഗികൾ അറുപത് ലക്ഷത്തിലേക്ക് കടന്നു. 6,000,331 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചത്.
പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 44,603 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,286 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 24 മണിക്കൂറിനിടെ രോഗബാധിതര്‍ 47,828 ഉം മരണം 1,090വുമാണ്. ഇന്ത്യയിലെയും കോവിഡ് കേസുകള്‍ ബ്രസീലിനോട് അടുക്കുകയാണ്.