ചവറ: സംസ്ഥാനത്തെ പൊതുമേഖലകളെ സംരക്ഷിക്കുന്ന ശക്തമായ നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചതെന്ന് സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി.
കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ സിഐടിയുവിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു എംപി. പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് ട്രേഡ് യൂണിയൻ ഐക്യം അനിവാര്യമാണ്.
തോട്ടപ്പള്ളിയിൽ നിന്നും കമ്പനിയ്ക്കായി മണൽ ശേഖരിക്കാൻ സർക്കാർ എടുത്ത തീരുമാനം സ്വാഗതാർഹമാണന്നും എംപി പറഞ്ഞു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എൻ.പത്മലോചനൻ അധ്യക്ഷത വഹിച്ചു.
സമ്മേളന ഉദ്ഘാടനും ശിലാഫലകവും സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവഹിച്ചു. സിഐറ്റിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് എന്നിവർ മുഖ്യാതിഥിയായി.
സുശീലാ ഗോപാലന്റെ ഫോട്ടോ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി. മനോഹരൻ അനാശ്ചാദനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി ആർ. രവീന്ദ്രൻ, പ്രസിഡന്റ് എസ്. ശശിവർണൻ, എംപ്ലോയീസ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം ജി ഓസ്റ്റിൻ,
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ആർ ജയകുമാർ, ജെ മനോജ് മോൻ, ജി ഗോപകുമാർ, ആർ മുരളി, നഹാസ്, ജനറൽ സെക്രട്ടറി എ എ നവാസ്, വി.സി.രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.