വായ്‌നാറ്റം ഇല്ലാതാക്കാം, സിംപിളായി!

Untitled-1 copyവല്ലാത്ത വായ്‌നാറ്റം കാരണം മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും മടിയാണ്. ഇങ്ങനെ ഒരിക്കലെങ്കിലും പരിഭവപ്പെടാത്തവര്‍ ഉണ്ടാകില്ല. ചില പൊടിക്കൈകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.

ഭക്ഷണം കഴിച്ച ഉടനെ ഏലക്കായ, ഗ്രാമ്പു, പെരും ജീരകം എന്നിവ കഴിച്ചാല്‍ വായ് നാറ്റം ഒഴിവാക്കാം. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പിന്നെ ആത്മവിശ്വാസത്തോടെ സംസാരിക്കാം.
പട്ടപൊടിയും ഏലയ്ക്ക പൊടിച്ചതും ലംബ ഇല കൂടി ചേര്‍ത്ത വെള്ളം കൊണ്ട് വായ കഴുകുന്നതും വായ് നാറ്റം ഒഴിവാക്കാന്‍ നല്ലതാണ്. ഉള്ളി, വെളുത്തുള്ളി എന്നിവ വായ്‌നാറ്റം ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഇവയുടെ മണം പല്ലു തേച്ചാലും പോകില്ല. ഇവ വെറുതെ കഴിക്കുന്നതും ആഹാരത്തില്‍ അധികം ചേര്‍ക്കുന്നതും ഒഴിവാക്കുക. ഭക്ഷണം കഴിച്ചശേഷം വായ് നന്നായി വൃത്തിയാക്കുന്നത് നല്ലതാണ്.

Related posts