കറുകച്ചാൽ: ദേവഗിരിയിലെ ഗോഡൗണിൽനിന്നും 75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
പുതുപ്പള്ളി കളത്തിൽപറന്പിൽ വിജയപ്പനാ(57)ണ് അറസ്റ്റിലായത്. സംഭവശേഷം ഒളിവിൽ പോയ വിജയപ്പനെ കൊച്ചിയിൽ നിന്നാണു പോലീസ് പിടികൂടിയത്.
നിരോധിത പുകയില ഉത്പന്നങ്ങൾ അന്യ സംസ്ഥാനത്തുനിന്നും ദേവഗിയിലെ ഗോഡൗണിൽ എത്തിച്ചിരുന്നത് ഇയാളായിരുന്നു. വിതരണക്കാരനായ തിരുവല്ല മലയിൽ തെക്കേതിൽ ശിവപ്രസാദി (30) നെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യപ്രതി മാന്നാർ പുത്തൻപറന്പിൽ ഷംസുദ്ദീൻ (45) ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ വിജയപ്പനെ റിമാൻഡ് ചെയ്തു.