ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി കിടപ്പു മുറിയിൽ കു​ഴി​ച്ചു​മൂ​ടി; പിന്നെ നേരെ പോലീസ് സ്റ്റേഷനിലേക്ക്

 

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ യു​വ​തി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി കി​ട​പ്പു​മു​റി​യി​ൽ കു​ഴി​ച്ചു​മൂ​ടി​യ ശേ​ഷം പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. സ​ഞ്ചി​ത് റി​യാം​ഗ് എ​ന്ന മു​പ്പ​തു​കാ​ര​നെ​യാ​ണ് ഭാ​ര്യ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഭാ​ര​തി റി​യാം​ഗ് എ​ന്ന 27 കാ​രി​യാ​ണ് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ധ​ലാ​യി ജി​ല്ല​യി​ലെ ഗാ​ന്ധാ​ചെ​ര ഗ്രാ​മ​ത്തി​ൽ‌ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ചാ​ണ് ഭാ​ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ദ​മ്പ​തി​ക​ൾ​ക്ക് ആ​റു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ണ്ട്.

Related posts

Leave a Comment