
കണ്ണൂർ: സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയ നേതാക്കൾ ഉൾപ്പെടെ 60 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, ഷിബിൻ ഷിബു, ജിസ്മോൻ, ഫർഹാൻ മുണ്ടേരി, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, റിജിൻരാജ്, അക്ഷയ് കോവിലകം,
സി.വി.സുമിത്ത്, അക്ഷയ് കല്യാശേരി, നിസാം മയ്യിൽ, എം.രാഹുൽ, അബ്ദുൾ ജബ്ബാർ, നൗഫൽ വാരം, യഹിയ തുടങ്ങിവർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയുമാണ് ടൗൺ പോലീസ് കേസെടുത്തത്.
പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, റോഡ് ഉപരോധം, കോവിഡ് മാനദണ്ഡം പാലിക്കാതെ അപകടകരമാം വിധം ഒത്തുചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
ഇന്നലെ നടന്ന എസ്പി ഓഫീസ് മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജിലും സംഘർഷത്തിലും 15 യൂത്ത് കോൺഗ്രസുകാർക്കും ടൗൺ എസ്ഐ ബാവിഷിനും പരിക്കേറ്റിരുന്നു.