മലയാള സിനിമയിലെ നിത്യഹരിത സിനിമയായ തൂവാനത്തുമ്പിയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് സുമലത. മലയാളത്തില്‍ സുമലത അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു നായകന്മാര്. ഈ ചിത്രങ്ങളെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി ഇന്നും തുടരുന്നു.
ഇപ്പോള്‍ ഈ രണ്ടു നടന്മാരോടും തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ് സുമലത. മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ തന്നെ ആദ്യമായി സമീപിച്ചതെന്ന് നടി ഓര്‍ക്കുന്നു. എന്നാല്‍ അന്നത് യാഥാര്‍ഥ്യമായില്ല.
അതിന് ശേഷമായാണ് അദ്ദേഹം ‘തൂവാനത്തുമ്പി’യേക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ താന്‍ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു. അതേ സമയത്തായിരുന്നു ന്യൂഡല്‍ഹിയും റിലീസ് ചെയ്തത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്.
മമ്മൂട്ടിക്കൊപ്പമാണ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ചെയ്ത സിനിമയിലെ കഥാപാത്രത്തിലൂടെയാണ് തന്നെ ആളുകള്‍ അറിയുന്നത്. രണ്ടുപേരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും സുമലത പറയുന്നു.
മമ്മൂട്ടി സ്മാര്‍ട്ടാണെന്നും ഒരു അഭിനേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് അദ്ദേഹമെന്നും സുമലത വ്യക്തമാക്കി. അദ്ദേഹം വിമര്‍ശിക്കാറുണ്ട് മോഹന്‍ലാല്‍ ചെറുപ്പമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് മമ്മൂട്ടിയേക്കാളും എളുപ്പത്തില്‍ ഇടപഴകാന്‍ സാധിച്ചു എന്നും സുമലത പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സുമലത ഇക്കാര്യങ്ങള്‍ പറഞ്ഞത്
ഒരു കാലത്ത് മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ തിരക്കുള്ള നായികമാരിലൊരാളായിരുന്നു സുമലത. എണ്‍പതുകളുടെ പകുതി മുതല്‍ തെണ്ണൂറുകള്‍ വരെ സിനിമയില്‍ നിറസാന്നിധ്യമായിരുന്നു ചെന്നൈക്കാരിയായ താരം. നിലവില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള ലോക്സഭാംഗമാണ് സുമലത.