ആപ്പാഞ്ചിറയിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍

കടത്തുരുത്തി: ആപ്പാഞ്ചിറയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ആലുവ പള്ളിപമ്പില്‍ റോയ് മാത്യുവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് റോയ് മാത്യു ജീവനൊടുക്കിയതാകാമെന്ന് പോലീസ്.

ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് റോയ് മാത്യുവിനെ പെട്രോള്‍ പമ്പില്‍ നിന്നും കാണാതായത്. തുടര്‍ന്ന് പമ്പ് ജീവനക്കാര്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഈ സമയം പെട്രോള്‍ പമ്പിന് സമീപമുള്ള കിണറന്റെ സമീപത്ത് നിന്നും ചെരിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് റോയ് മാത്യുവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Related posts

Leave a Comment