കോഴിക്കോട്: ഓണനാളില്‍ കോവിഡിനെ മറന്ന 52 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് നഗര പരിധിയില്‍ മാത്രമാണ് ഇത്രയും പേര്‍ക്കെതിരേ കേസെടുത്തത്. ഇതില്‍ 25 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ടെയ്ന്മെന്റ് സോണില്‍ കറങ്ങിയതിനും മറ്റുമാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. അനുവദനീയമായ സമയം കഴിഞ്ഞും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചതിനും മറ്റും 27 കേസുകളും രജിസ്റ്റ ചെയ്തു.
അതേസമയം മാസ്കിടാതെ ഓണത്തിന് പുറത്തിറങ്ങിയ 134 പേര്‍ക്ക് പോലീസ് പിഴ ചുമത്തി. കോവിഡ് വ്യാപനത്തിനിടയിലും പൊതു ഇടങ്ങളില്‍ മാസ്കിടാതെ എത്തുന്നവര്‍ ഇപ്പോഴും ധാരാളമുണ്ടെന്ന് പോലീസ് പറഞ്ഞു.