ശ്രീകണ്ഠപുരം: പയ്യാവൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ബ്ലേഡ് ഇടപാടുകാരന്റെ ഭീഷണിമൂലമാണ് സ്വപ്നയും മക്കളും ആത്മഹത്യയിൽ അഭയം തേടിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇത് സംബന്ധിച്ച് ഉന്നത പോലീസ് സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
എലിവിഷം ഉള്ളിൽ ചെന്ന ശേഷം ആശുപത്രിയിലെത്തും മുമ്പ് തന്റെ മരണകാരണം വ്യക്തമാക്കുന്ന കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഭർത്താവിന്റെ ബന്ധുക്കളോട് സ്വപ്ന പറഞ്ഞിരുന്നെന്നും എന്നാൽ കത്തിനെക്കുറിച്ച് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. രണ്ട് പേർ മരിച്ചിട്ടും തങ്ങളുടെ മൊഴിയെടുക്കാൻ പോലും പോലീസ് തയാറായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ക്രൈംബ്രാഞ്ച് ഇന്ന് വീട് പരിശോധിക്കും
ശ്രീകണ്ഠപുരം: എലിവിഷം ഉള്ളിൽ ചെന്ന് പയ്യാവൂർ പൊന്നുംപറമ്പിൽ അമ്മയും മകളും മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തും.
കണ്ണൂർ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പൊന്നുംപറമ്പിലെ വീട്ടിലെത്തി പരിശോധന നടത്തും. വീട് പൂട്ടി പോലീസ് സീൽ ചെയ്തിട്ടാണുള്ളത്. ക
ത്ത് അലമാരയിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സ്വപ്ന ബന്ധുക്കളോട് പറഞ്ഞിരുന്നതെങ്കിലും പോലീസ് ഇതുവരെ വീട്ടിൽ പരിശോധന നടത്തിയിട്ടില്ല.