നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം ന​ട​ന്ന ക​ച്ച​വ​ട​ത്തി​ല്‍ പ​ണം മു​ട​ക്കി​യി​രി​ക്കു​ന്ന​ത് കേരളത്തിലെ സിനിമ പ്രവര്‍ത്തകരോ? സി​നി​മാ​ല​ഹ​രി കു​രു​ങ്ങു​ന്നു

കൊ​ച്ചി: ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത് കേ​സി​ല്‍ അ​ന്വേ​ഷ​ണം വ്യാ​പി​ച്ചു കേ​ന്ദ്ര നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി). സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ കൊ​ച്ചി സ്വ​ദേ​ശി അ​നൂ​പ് മു​ഹ​മ്മ​ദി​ൽ​നി​ന്ന് ഉ​ള്‍​പ്പെ​ടെ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലും ബം​ഗ​ളൂ​രു​വി​ലും ഉ​ള്‍​പ്പെ​ടെ കോ​ടി​ക​ളു​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ഇ​യാ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.

കൊ​ച്ചി​യി​ല്‍ അ​നൂ​പി​ന് ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ണ്ടാ​യി​രു​ന്ന ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും സം​ഘം തേ​ടു​ന്നു​ണ്ട്. കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​നീ​ക്ക​മെ​ന്നും അ​റി​യു​ന്നു.

അ​തേ​സ​മ​യം, മു​ൻ​കാ​ല​ങ്ങ​ളി​ൽ ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യി​ട്ടു​ള്ള സി​നി​മാ​ക്കാ​ർ ത​ന്നെ​യാ​ണ് അ​നൂ​പ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

അ​നൂ​പി​നു​വേ​ണ്ടി പ​ണം മു​ട​ക്കു​ന്ന​വ​രെ​യും ഇ​യാ​ളു​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​വ​രെ​യും പി​ടി​കൂ​ടു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണു സം​ഘം ന​ട​ത്തി​വ​രു​ന്ന​ത്. കേ​സി​ല്‍ അ​നൂ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു സൂ​ച​ന​ക​ള്‍.

ഇ​ട​പാ​ടു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കു​വേ​ണ്ടി പ​ണം മു​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യം ചെ​യ്യ​ലി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ വ​സ്തു​ക്ക​ച്ച​വ​ട​ത്തി​ലും ഇ​ട​നി​ല​ക്കാ​ര​നാ​യി എ​ന്നു​ള്ള വാ​ര്‍​ത്ത​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മൂ​ന്നാ​റി​ല്‍ ഇ​രു​ന്നൂ​റോ​ളം ഏ​ക്ക​ര്‍ വ​സ്തു​ക്ക​ച്ച​വ​ട​ത്തി​ലാ​ണ് ഇ​യാ​ള്‍ ഇ​ട​നി​ല​ക്കാ​ര​നാ​യ​തെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത. ഇ​തു സം​ബ​ന്ധി​ച്ച് ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്ത​ിനു മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു ‍.

നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം ന​ട​ന്ന ക​ച്ച​വ​ട​ത്തി​ല്‍ കേ​ര​ള​ത്തി​ലെ സി​നി​മ പ്ര​വ​ര്‍​ത്ത​ക​രാ​ണു പ​ണം മു​ട​ക്കി​യി​രി​ക്കു​ന്ന​ത​ത്രേ. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ഒ​രു​പ്ര​തി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും പ​ണം മു​ട​ക്കി​യ​താ​യാണു വി​വ​ര​ങ്ങ​ള്‍.

Related posts

Leave a Comment