വാ​യാ​ട്ടു​പ​റ​ന്പി​ലെ ക​വ​ർ​ച്ച;കു​റു​മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ


ആ​ല​ക്കോ​ട്: വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല​യി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ക​വ​ർ​ച്ച ന​ട​ത്തി​യ​ത് കു​റു​മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടം​ഗ​സം​ഘം. ഇ​തി​ലൊ​രാ​ൾ മോ​ഷ​ണ​ക്കേ​സി​ലും മ​റ്റൊ​രാ​ൾ പോ​ക്സോ കേ​സി​ലും ശി​ക്ഷ അ​നു​ഭ​വി​ച്ച​താ​ണ്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

നെ​ല്ലി​പ്പാ​റ സ്വ​ദേ​ശി പു​ത്ത​ന്‍​പു​ര ബി​ജു അ​ഗ​സ്റ്റി​ന്‍റെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ലാ​ണു ക​ഴി​ഞ്ഞ 27ന് ​പു​ല​ർ​ച്ചെ 2.30ഓ​ടെ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘ​മാ​ണു ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ തൊ​ട്ട​ടു​ത്ത സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു.

ആ​ല​ക്കോ​ട് സി​ഐ കെ.​ജി. വി​നോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​നി​ടെ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് സൂ​ച​ന ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ക​ട​യു​ട​മ അ​ര​ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മോ​ഷ്ടാ​ക്ക​ളെ​ത്തി​യ കാ​റി​ന്‍റെ ന​മ്പ​ര്‍ വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു. പേ​രാ​വൂ​ര്‍ സ്വ​ദേ​ശി​യു​ടെ ബൈ​ക്കി​ന്‍റെ ന​മ്പ​റാ​ണു കാ​റി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ക​വ​ർ​ച്ച ചെ​യ്ത കു​രു​മു​ള​കി​ന്‍റെ പ​കു​തി 28ന് ​രാ​വി​ലെ മ​ണ​ത്ത​ണ​യി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ വി​റ്റി​രു​ന്നു.

എ​ന്നാ​ല്‍ ക​ട​യു​ട​മ​യ്ക്ക് മു​ഴു​വ​ന്‍ തു​ക​യും ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ല്ല. ബാ​ക്കി തു​ക പി​റ്റേ​ദി​വ​സം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു. കു​രു​മു​ള​ക് വി​ല്‍​ക്കാ​നെ​ത്തി​യ​യാ​ള്‍ താ​ടി​യും മു​ടി​യും നീ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ബാ​ക്കി​തു​ക വാ​ങ്ങാ​ന്‍ പി​റ്റേ​ദി​വ​സം വ​ന്ന​പ്പോ​ള്‍ താ​ടി​യും മു​ടി​യും വ​ടി​ച്ച​നി​ല​യി​ലു​മാ​യി​രു​ന്നു.

കൂ​ടാ​തെ കാ​റി​ന്‍റെ ന​മ്പ​റും മാ​റി​യി​രു​ന്നു. ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ പേ​രാ​വൂ​ര്‍ സ്വ​ദേ​ശി ഉ​ട​ന്‍​ത​ന്നെ പോ​ലീ​സി​ല്‍ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍​വേ​ണ്ടി​യു​ള്ള പോ​ലീ​സ് നീ​ക്ക​ങ്ങ​ള്‍​ക്കു വേ​ഗം കൂ​ടി.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ണ്ടി​യു​ടെ യ​ഥാ​ര്‍​ഥ ന​മ്പ​ര്‍ കെ​എ​ല്‍ 13 എ ​എ​ഫ് 3444 ആ​ണെ​ന്ന് മ​ന​സി​ലാ​യി. മ​യ്യി​ല്‍ സ്വ​ദേ​ശി വി​റ്റ​താ​യി​രു​ന്നു ഈ ​കാ​ര്‍. ഇ​പ്പോ​ള്‍ ബ​ക്ക​ളം സ്വ​ദേ​ശി​യു​ടെ കൈ​യി​ലു​ള്ള ഈ ​കാ​ര്‍ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് വാ​ട​ക​യ്ക്കെ​ടു​ത്താ​യി​രു​ന്നു മോ​ഷ​ണം. ആ​ല​ക്കോ​ട് പോ​ലീ​സ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment